kashmir-

ന്യൂഡൽഹി: കാശ്മീർ വിഭജന ബിൽ രാജ്യസഭയിൽ പാസായതിന് പിന്നാലെ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയെയും ഒമർ അബ്ദുള്ളയെയും അറസ്റ്റുചെയ്തു. ഇന്നലെ രാത്രിമുതൽ വീട്ടുതടങ്കലിലായിരുന്നു മെഹ്ബൂബ മുഫ്‌തിയുടെ അറസ്റ്റ് ഇന്ന് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു. ശ്രീനഗറിലെ വസതിയിൽ നിന്നും ഇവരെ സമീപത്തെ സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒമർ അബ്ദുള്ളയെയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായാണ് സൂചന.

കാശ്മീർ വിഭജന ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ മെഹ്ബൂബ മുഫ്തി,​ ഒമർ അബ്ദുള്ള,​ സജ്ജാദ് ലോണെ എന്നിവരെ വീട്ടിതടങ്കലിലാക്കിയിരുന്നു.