senkumar

കൊച്ചി: ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രതീരുമാനം ചരിത്രപരമെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. ശരിക്കും ഇന്നാണ് ഇന്ത്യ ഒരൊറ്റ ഇന്ത്യ ആയത്. പറഞ്ഞാൽ ചെയ്യുന്ന പാർട്ടി എന്നു ബി.ജെ.പിക്ക് അഭിമാനിക്കമെന്നും സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

1948 മുതൽ നടപ്പിൽവരേണ്ടിയിരുന്ന നടപടികളാണ് 78 വർഷങ്ങൾ വൈകി ജമ്മു കാശ്മീർ വിഷയത്തിൽ ഇപ്പോൾ ഉണ്ടായത്. എത്ര സമ്പത്താണ് ഇന്ത്യയിലെ പാവങ്ങൾക്ക് ലഭിക്കേണ്ടത് കൊള്ളയടിക്കപ്പെട്ടത്. ഇനി എല്ലാ തീവ്രവാദങ്ങളും ചാരമായി അണയുമെന്നും സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


തിരുത്തപ്പെടുന്ന തെറ്റുകൾ!

1948 മുതൽ നടപ്പിൽ വരേണ്ടിയിരുന്ന നടപടികളാണ് 78 വര്‍ഷങ്ങള്‍ വൈകി ജമ്മു കാശ്മീർ കാര്യത്തിൽ ഇപ്പോൾ ഉണ്ടായത്. ഭരണഘടനയ്ക്കു മുകളിലൂടെ ഉണ്ടാക്കിയ 35 എ ,370 എന്നീ രണ്ടു വകുപ്പകൾ ഇന്ന് നിറുത്തലാക്കുന്നു. ഈ രണ്ടു വകുപ്പകൾ മൂലം എത്ര ഭാരതീയ യുവതയാണ് ജീവൻ ത്യജിക്കേണ്ടി വന്നത്. എത്ര സമ്പത്താണ് ഇന്ത്യയിലെ പാവങ്ങൾക്ക് ലഭിക്കേണ്ടത് ,കൊള്ളയടിക്കപ്പെട്ടത്. ശരിക്കും ഇന്നാണ് ഇന്ത്യ ഒരൊറ്റ ഇന്ത്യ ആയത്.
പറഞ്ഞാൽചെയ്യുന്ന പാർട്ടി എന്നു ബി.ജെ.പിക്കു തീർച്ചയായും അഭിമാനിക്കാം. ഇനി എല്ലാ തീവ്രവാദങ്ങളും ചാരമായി അണയും.


ഇന്ത്യയെ ഒന്നാക്കി മാറ്റിയ നടപടി എടുത്ത മോദിജിക്കും,അമിത്ഷാ ജിയ്ക്കും,ബി.ജെ.പി സര്‍ക്കാരിനും ഈ ദിനത്തിന് വേണ്ടി ജീവൻ ബലി നല്‍കിയ ,രക്തം നൽകിയ ,എല്ലാവർക്കും വേണ്ടി എല്ലാ ഇന്ത്യൻ പൗരമാർക്കും വേണ്ടി അഭിനന്ദിക്കുന്നു. സുബ്രമണ്യൻ സ്വാമിക്കും അഭിനന്ദനങ്ങൾ

ഭാരതമാതാ കി ജയ്.