ശ്രീനഗർ: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തു. ഇരുവരെയും വീടുകളിൽ നിന്ന് സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. കേന്ദ്ര തീരുമാനത്തെ എതിർത്ത് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടിരുന്നു. ജമ്മു കാശ്മീർ പീപ്പിൾ കോൺഫറൻസ് നേതാക്കളായ സജ്ജാദ്ദ് ലോൺ, ഇമ്രാൻ അൻസാരി എന്നിവരും അറസ്റ്റിലായി. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം.