gulf-

ജി​ദ്ദ: സൗ​ദി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾക്ക് അനുകൂല നടപടിയുമായി സർക്കാർ രംഗത്ത്. തൊഴിലാളികൾക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും വൈകിച്ചാൽ വൻപിഴ അടയ്ക്കേണ്ടിവരും. സ്​​ത്രീ ജീ​വ​ന​ക്കാ​ർ​ക്ക്​ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ല്ലെ​ങ്കി​ലും പിഴ ഉണ്ട്. 25,000 റി​യാ​ൽ വ​രെയാണ് ഇതിന് പിഴയായി ഈടാക്കുക. ശ​മ്പ​ളം നി​ശ്ചി​ത സ​മ​യ​ത്ത്​ ന​ൽ​കാ​ത്ത സ്ഥാ​പ​ന​ത്തി​നും തൊ​ഴി​ലു​ട​മയ്​ക്കും ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 3000 റി​യാ​ൽ വീ​ത​മാ​ണ്​ പി​ഴ.


തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം ത​ട​ഞ്ഞു വച്ചാലും ര​സീ​തി​ല്ലാ​തെ ശ​മ്പ​ളം​ കു​റ​ച്ചു ന​ൽ​കി​യാ​ലും പി​ഴ​യു​ണ്ടാ​കും. ​ജോ​ലി​ക്കി​ടെ പ​രി​ക്കേ​ൽ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ചി​കി​ത്സ ന​ൽ​കാ​തി​രി​ക്കു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​ണ്.


ജോ​ലി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ചാ​ൽ ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും തൊ​ഴി​ലു​ട​മ ന​ൽ​കി​യി​രി​ക്ക​ണം. ക​രാ​ർ കാ​ലാ​വ​ധി തീ​ർ​ന്നാ​ൽ ര​ണ്ടാ​ഴ്​​ച​ക്കി​ട​യി​ൽ വേ​ത​ന​വും ആ​നു​കൂ​ല്യ​വും ന​ൽ​കി​യി​രി​ക്ക​ണം. ഇ​തു​​ വൈ​കി​യാ​ൽ 10,000 റി​യാ​ൽ പി​ഴ ന​ൽ​ക​ണ​മെ​ന്നും തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ്​​ത്രീ​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക്​ അ​നു​യോ​ജ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്ക​ണം. അ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ 25,000 റി​യാ​ലാ​യി​രി​ക്കും പി​ഴ. മ​തി​യാ​യ സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ​യോ, ഇ​ല​ക്​​ട്രോ​ണി​ക് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളോ ഒ​രു​ക്കാ​തി​രു​ന്നാ​ൽ 20,000 റി​യാ​ലാ​യി​രി​ക്കും പി​ഴ. സ്​​ത്രീ​ക​ളാ​യ ജോ​ലി​ക്കാ​ർ​ക്ക്​ ന​മ​സ്​​കാ​ര​ത്തി​നും വി​ശ്ര​മ​ത്തി​നും അം​ഗ ശു​ചീ​ക​ര​ണ​ത്തി​നും പ്ര​ത്യേ​ക സ്ഥ​ല​വും ഒ​രു​ക്കി​യി​രി​ക്ക​ണം. പ്ര​ത്യേ​ക ഇ​രി​പ്പി​ട​മൊ​രു​ക്കി​യി​ല്ലെ​ങ്കി​ൽ പി​ഴ 5000 റി​യാ​ലാ​യി​രി​ക്കും. ഒ​രു ഷി​ഫ്​​റ്റി​ൽ ര​ണ്ടോ അ​തി​ൽ കൂ​ടു​ത​ലോ സ്ത്രീ​ക​ളെ നി​യോ​ഗി​ക്ക​ണം.

ഒ​രു സ്​​ത്രീ മാ​ത്ര​മോ പു​രു​ഷ​നോ​ടൊ​പ്പം ത​നി​ച്ചോ ജോ​ലി​ക്ക്​ വെ​ച്ചാ​ൽ 25,000 റി​യാ​ൽ പി​ഴ ഉ​ണ്ടാ​വും. സ്ഥാ​പ​ന​ങ്ങ​ൾ നി​ശ്ചി​ത സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​രി​ക്ക​ണം. അ​ഗ്​​നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ളും എ​മ​ർ​ജ​ൻ​സി എ​ക്​​സി​റ്റു​ക​ളും ന​ട​പ്പാ​ത​ക​ളും ഒ​രു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ 15,000 റി​യാ​ലാ​യി​രി​ക്കും. നേ​ത്തേ ഇ​ത്​ 10,000 റി​യാ​ലാ​യി​രു​ന്നു. ലി​ഖി​ത തൊ​ഴി​ൽ ക​രാ​​റു​ണ്ടാ​ക്കാ​തെ തൊ​ഴി​ലാ​ളി​യെ ജോ​ലി​ക്ക്​ നി​യ​മി​ച്ചാ​ൽ​ ഒ​രോ തൊ​ഴി​ലാ​ളി​ക്കും 1000 റി​യാ​ൽ വീ​തം പി​ഴ ന​ൽ​കേ​ണ്ടി​വ​രും. വാ​രാ​ന്ത്യ ലീ​വ്​ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക, കൂ​ടു​ത​ൽ സ​മ​യം ജോ​ലി​യെ​ടു​പ്പി​ക്കു​ക, വ്യ​വ​സ്ഥ പ്ര​കാ​ര​മു​ള്ള ലീ​വ്​ ന​ൽ​കാ​തി​രി​ക്കു​ക എ​ന്നി​വ​യ്ക്ക്​​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 10,000 റി​യാ​ൽ വീ​തം തൊ​ഴി​ലു​ട​മ​ക്ക്​ പി​ഴ​യു​ണ്ടാ​കും.