ബ്രിട്ടിഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിൾ നോവലെഴുതുന്നു എന്ന് റിപ്പോർട്ട്. കൊട്ടാര രഹസ്യങ്ങൾ ആസ്പദമാക്കിയാണ് നോവൽ എന്നാണ് ആദ്യം റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ കുട്ടികൾക്കായുള്ള ഒരു നോവലാണ് മേഗൻ എഴുതുന്നതെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. അതു ആരും പ്രതീക്ഷിക്കാത്ത ഒരു വിഷയത്തിൽ. ഭർതൃപിതാവ് ചാൾസ് രാജകുമാരന്റെ പാത പിന്തുടർന്നാണ് മേഗന്റെ പുസ്തകമെഴുത്ത്.
മുമ്പ് മേഗൻ രക്ഷപ്പെടുത്തിയ ഒരു നായക്കുട്ടിയുടെ കഥയാണ് നോവലിലെ പ്രതിപാദ്യം. നേഗന്റെ പുസ്തകത്തിനായി ബർമിംഗ് ഹാം കൊട്ടാരവും ആവേശത്തോടെ കാത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ തന്നെ അറിയപ്പെടുന്ന മൃഗസ്‌നേഹിയായിരുന്നു മേഗൻ. അവരുടെ വളർത്തുനായയെക്കുറിച്ചുള്ള നീണ്ട ഒരു കഥ തന്നെ മേഗൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പറയാറണ്ട്. ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൻ് കുട്ടികൾക്കായുള്ള നോവൽ തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം ലൈഫ് സ്റ്റൈൽ മാഗസിനായ വോഗിന്റെ സെപ്റ്റംബർ ലക്കത്തിൽ മേഗൻ ഗസ്റ്റ് എഡിറ്ററായും എത്തുന്നുണ്ട്.