മക്ക : അനുമതി പത്രമില്ലാതെ മക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച പതിനായിരത്തോളം പേരെ സുരക്ഷാ സേന തിരിച്ചയച്ചു. ഇതിനത്തുടർന്ന് അനധികൃതമായി ഹജ്ജിനെത്തുന്നവരെ പിടികൂടുന്നതിന് സുരക്ഷാ വിഭാഗം നിരീക്ഷണം ശക്തമാക്കി. നിരവധി വ്യാജ ഹജ്ജ് സേവന കേന്ദ്രങ്ങൾ പിടികൂടിയതായും സുരക്ഷാ സേന വിഭാഗം അറിയിച്ചു. ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 9915 പേരെയാണ് ഹജ്ജ് സുരക്ഷാ സേന പിടികൂടി തിരിച്ചയച്ചത്.
181 വ്യാജ ഹജ്ജ് സർവീസ് കേന്ദ്രങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യാനായെത്തിയ 3,89,359 വിദേശികളേയും തിരിച്ചയച്ചു. പുണ്യസ്ഥലങ്ങളിൽ ഹജ്ജ് നിയമവ്യവസ്ഥകൾ ലംഘിച്ച കുറ്റത്തിന് മുന്നൂറോളം വിദേശികളും പിടിയിലായി.
മക്കയിലേക്ക് പ്രവേശിക്കാൻഅനുമതിയില്ലാത്ത ഒന്നേമുക്കാൽ ലക്ഷത്തോളം (1,73,223) വാഹനങ്ങളും പരിശോധനയിൽ പിടിക്കപ്പെട്ടു. അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാന്‍ വരുന്നവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചതിന് 15 വാഹനങ്ങൾ കണ്ടുകെട്ടുകയും ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.