മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഗൃഹം മോടി പിടിപ്പിക്കും, പ്രവർത്തന വിജയം, വിശ്വസ്ത സേവനം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉപരി പഠനത്തിന് ചേരും, ഭരണകർത്താക്കളുടെ സഹായം, അനിശ്ചിതാവസ്ഥയ്ക്ക് മാറ്റം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വ്യവസായം നവീകരിക്കും, പങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും, വിദഗ്ദ്ധ ഉപദേശത്താൽ വിജയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വിദ്യാവിജയമുണ്ടാകും, സ്വന്തം ആവശ്യങ്ങൾ നടപ്പാക്കും. ആവശ്യങ്ങൾ നിറവേറ്റും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മംഗള കർമ്മങ്ങളിൽ സജീവം. പ്രലോഭനങ്ങളിൽ നിന്ന് പിന്മാറും, കാര്യവിജയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ പ്രവൃത്തികൾ ഏറ്റെടുക്കും. ആത്മവിശ്വാസം വർദ്ധിക്കും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആരോഗ്യം സംരക്ഷിക്കും, സാമ്പത്തിക നേട്ടം, കർമ്മ പുരോഗതി.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അപരാധങ്ങൾ ഒഴിവാകും, ഉപരിപഠനത്തിന് അവസരം, സുഹൃദ് സഹായം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മനിയന്ത്രണം കാട്ടും, അധികാരികളുടെ അംഗീകാരം, സുരക്ഷിതമായ കർമ്മ മേഖല.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉദ്യോഗത്തിൽ ഉയർച്ച, ക്ളേശകരമായ പ്രവർത്തനങ്ങൾ ഒഴിവാകും, ആത്മ സംതൃപ്തി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മാനസിക സംഘർഷം ഒഴിവാകും, വാഹനം മാറ്റിവാങ്ങാൻ തീരുമാനം, ഭരണത്തിൽ പുരോഗതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പുതിയ ഉദ്യോഗ ലഭ്യത, സാമ്പത്തിക സഹായം ലഭിക്കും, ഉന്നത വിജയം.