കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബോളിവുഡ് താരം അർബാസ് ഖാന്റെ 52ാം ജന്മദിനം. അദ്ദേഹത്തിന്റെ ഇത്തവണത്തെ ജന്മദിനാഘോഷം മോഹൻലാലിനൊപ്പമായിരുന്നു. ആഘോഷരാവ് മനോഹരമാക്കാൻ ഗിറ്റാറിസ്റ്റിനൊപ്പം അദ്ദേഹം പഴയ ഹിന്ദി പാട്ടുകൾ പാടി. മോഹൻലാൽ കൂടെ ഇവർക്കൊപ്പം ചേർന്നതോടെ സംഭവം ഹിറ്റായി.
പാട്ടുപാടുന്ന വീഡിയോ അർബാസ് ഖാൻ തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അർബാസ് ഖാനിപ്പോൾ. താരത്തിന്റെ ആദ്യ മലയാള സിനിമയാണിത്. ചിത്രത്തിൽ അനൂപ് മേനോൻ, ചെമ്പൻ വിനോദ്, റജീന,സത്ന ടൈറ്റസ്, ജനാർദ്ദനൻ,സിദ്ദിഖ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.25 കോടി രൂപയാണ് ബിഗ് ബ്രദറിന്റെ ബഡ്ജറ്റ്.