വിപണിയിലെ എതിരാളികൾക്ക് എല്ലാതരത്തിലും വെല്ലുവിളി ഉയർത്തി 2.14 ലക്ഷം രൂപയ്‌ക്ക് ഹോണ്ട പുറത്തിറക്കിയ മോഡലാണ് സിബി 300 ആർ. ഹോണ്ട നിയോ സ്‌പോർട്‌സ് കഫെ കൺസെപ്‌റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിബി 300 ആറിന്റെ നിർമാണം. ഓവറോൾ രൂപത്തിൽ ഹോണ്ട സിബി 1000 ആറിന്റെ ഡിസൈനുമായി ഏറെ സാദൃശ്യവും വാഹനത്തിനുണ്ട്. റൗണ്ട് ഹെഡ്‌ലാമ്പ്, വീതിയേറിയ പെട്രോൾ ടാങ്ക്, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ്, അലൂമിനിയം റേഡിയേറ്റർ ആവരണം, 17 ഇഞ്ച് വീൽ എന്നിവയെല്ലാം ചേർന്ന് അഗ്രസീവ് രൂപം നൽകും. ഹെഡ്‌ലൈറ്റ്, ഇൻഡികേറ്റർ, ടെയിൽലൈറ്റ് എന്നിവയെല്ലാം എൽ.ഇ.ഡിയാണ്. ഫുൾ എൽ.സി.ഡിയാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.
വീഡിയോ കാണാം