ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒൻപത് കുട്ടികൾ ഉൾപ്പടെ 14 പേർ മരിച്ചു. ഇന്ന് രാവിലെ തെഹരി ഗർവാളിലെ കഗ്സാലിയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒമ്പത് കുട്ടികൾ മരണപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്ഥലത്ത് ദുരന്തനിവാരണ സേന(എസ്.ഡി.ആർ.എഫ്) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ബദ്രിനാഥ് ദേശീയപാതയിലുണ്ടായ മറ്റൊരു അപകടത്തിൽ അഞ്ചുയാത്രക്കാർ മരിച്ചു. സംസ്ഥാനത്ത് ശക്തമായ മഴപെയ്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടാവുന്നത്.