1. ജമ്മു കാശ്മീര്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. അനുച്ഛേദം 370 മാറ്റി എഴുതാനുള്ള പ്രമേയവും അവതരിപ്പിച്ചു. ബില്ല് അവതരണ വേളയില്‍ കോണ്‍ഗ്രസും അമിത് ഷായും തമ്മില്‍ വാക്‌പോര്. കാശ്മീരില്‍ എന്താണ് നടക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് കോണ്‍ഗ്രസ്. നിയമം ലംഘിച്ചാണ് ബില്‍ കൊണ്ടു വന്നത് എന്ന് അധിര്‍ രഞ്ജന്‍ ചൗധരി. ഏത് നിയമമാണ് തെറ്റിച്ചത് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം എന്ന് അമിത് ഷാ
2. കാശ്മീരില്‍ യു.എന്‍ ഇടപെടലാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കാശ്മീര്‍ ആഭ്യന്തര വിഷയം തന്നെ എന്ന് ഷായുടെ വെല്ലുവിളി. കാശ്മീരും പാക് അധീന കാശ്മീരും ഇന്ത്യയുടെ അവിഭാജ്യ ഘടകം. ജീവന്‍കൊടുത്തും അത് നിലനിര്‍ത്തും. കാശ്മീരില്‍ യു.എന്‍ മേല്‍നോട്ടം വേണം എന്ന് ആണോ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് എന്നും ചോദ്യം.
3. അതിനിടെ, ബില്‍ അവതരണ വേളയ്ില്‍ കാശ്മീര്‍ പ്രമേയം കീറി എറിഞ്ഞ കേരള എം.പിമാര്‍ക്ക് സ്പീക്കറുടെ ശാസന. ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരെ ചേംബറിലേക്ക് വിളിച്ചു വരുത്തി. ഇരുവരുടേയും ഭാഗത്തു നിന്ന് മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുത് എന്ന് താക്കീത്.
4. അതേസമയം, പുതിയ സാഹചര്യത്തില്‍ കാശ്മീരില്‍ ക്രമസമാധാന പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത സുരക്ഷ തുടരുകയാണ് പ്രദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം കക്ഷികള്‍ സര്‍ക്കാരിന് ഒപ്പമാണ്. ജമ്മു കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയം ആയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു സര്‍വകലാശാല അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. നിരോധനാജ്ഞ തുടരുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റിലാണ്. ജമ്മു കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കര്‍ശന ഇടപെടലിനെ പാകിസ്ഥാന്‍ അപലപിച്ചു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തു. പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഇന്ന് ചേരും
5. ജമ്മു കാശ്മീരില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം. ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങള്‍ ഉണ്ടാകും എന്നും യു.എന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറി. കാശ്മീരിലെ സ്ഥിതിഗതികള്‍ സസൂക്ഷമം നിരീക്ഷിക്കുക ആണെന്ന് അമേരിക്ക. തീരുമാനം ബാധിക്കുന്നവരുടെ അഭിപ്രായങ്ങള്‍ ബഹുമാനിക്കണം
6. വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം എന്നും അമേരിക്ക. നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളും സമാധാനം നിലനിര്‍ത്തുന്നതിന് ഉള്ള നടപടികള്‍ കൈക്കൊള്ളണം എന്നും അമേരിക്ക അഭിപ്രായപ്പെട്ടു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുന സംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയം എന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒട്ടാഗസ് പറഞ്ഞു
7. യൂണിവേഴ്സിറ്റി കോളേജ് കുത്തു കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കും. ശിവരഞ്ജിത്ത്, നസീം., പ്രണവ് എന്നിവരെ സ്ഥിരിമായി പി.എസ്.സി പരീക്ഷയില്‍ നിന്ന് അയോഗ്യരാക്കാനും തീരുമാനം. പി.എസ്.സി വിജിലന്‍സിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും ശുപാര്‍ശ. പുതിയ സാഹചര്യത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചേക്കും. അട്ടിമറിക്ക് പിന്നില്‍ ആസൂത്രിത നീക്കം എന്ന് സൂചന. ഒരു ക്രമക്കേടും ഇല്ല എന്ന് മുഖ്യമന്ത്രിയും പി.എസ്.സി ചെയര്‍മാനും തറപ്പിച്ച് പറഞ്ഞ പരീക്ഷയില്‍ തട്ടിപ്പ് നടന്നതായി പി.എസ്.സി തന്നെ സ്ഥിരീകരിക്കുക ആണ്
8. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ ശരി എന്ന് തെളിഞ്ഞു. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കയറ്റാന്‍ അനുമതി കൊടുത്തത് അന്വേഷിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. പി.എസ്.സി ചെയര്‍മാനും സംശയ നിഴലില്‍ ആണ്. പി.എസ്.സി അംഗങ്ങളും അട്ടിമറിക്ക് കൂട്ടു നിന്നു എന്നും മറ്റ് പരീക്ഷകളിലും അട്ടിമറി ഉണ്ടായോ എന്ന് അന്വേഷിക്കണം എന്നും ചെന്നിത്തല
9. അതേസമയം, യൂണിവേഴ്സിറ്റി ഉത്തര കടലാസ് ചോര്‍ച്ചയില്‍ അന്വേഷണം അദ്ധ്യാപകരിലേക്കും. മുന്‍ പ്രിന്‍സിപ്പാള്‍ മാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കുത്തുകേസ് പ്രതികളായ നസീമിനേയും പ്രണവിനേയും ഉത്തര കടലാസ് ചോര്‍ച്ചയിലും പ്രതിചേര്‍ക്കും എന്നും വിവരം