psc

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ആക്രമണകേസിൽ അറസ്റ്റിലായ ശിവരഞ്ജിത്തും നസീമും പി.എസ്.സി പരീക്ഷയിൽ നടത്തിയ ക്രമക്കേട് സി.ബി.ഐ അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പി.എസ്.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേത്വത്തിലാണ് മാർച്ച്. സ്ഥലത്തെത്തിയ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടക്കുകയാണ്. പി.എസ്.സി ചെയർമാനുമായി കൂടിക്കാഴ്ച നടത്തണമെന്നും കെ.എസ്.യു നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.