പുതിയ ഉത്‌പന്നങ്ങളും ഓണം ഓഫറുകളും അവതരിപ്പിച്ചു
കൊച്ചി: ഇക്കുറി ഓണക്കാലത്ത് കേരളത്തിൽ പാനസോണിക് ലക്ഷ്യമിടുന്നത് 55 ശതമാനം വളർച്ചയോടെ 250 കോടി രൂപയുടെ വില്‌പന. ഓണത്തോട് അനുബന്ധിച്ച് പുതിയ ഉത്‌പന്നങ്ങളും ആകർഷകമായ ഓഫറുകളും കമ്പനി അവതരിപ്പിച്ചു.
വാഷിംഗ് മെഷീനുകളിൽ ടോപ് ലോഡ് വിഭാഗത്തിൽ 23, സെമി ഓട്ടോമാറ്റിക് വിഭാഗത്തിൽ 17 എന്നിങ്ങനെ മോഡലുകൾ (വില ₹11,600-₹33,200), ടിവിയിൽ 4കെ അൾട്രാ എച്ച്.ഡി ശ്രേണിയിൽ 14 മോഡലുകൾ (വില ₹50,400 മുതൽ), റഫ്രിജറേറ്ററിൽ 336 ലിറ്റർ, 307 ലിറ്റർ ശ്രേണികളിലായി രണ്ടു മോഡലുകൾ (വില ₹36,000 മുതൽ ₹41,000 വരെ), മൈക്രോവേവ് ഓവനിൽ രണ്ടു മോഡലുകൾ (വില ₹23,590-₹34,990) എന്നിവയാണ് പുതിയ ഉത്‌പന്നങ്ങളെന്ന് പാനസോണിക് ഇന്ത്യ പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മനീഷ് ശർമ്മ പറഞ്ഞു.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജപ്പാനിലേക്ക് യാത്ര, 51 വീടുകൾക്ക് സമ്പൂർണ മേക്ക് ഓവർ തുടങ്ങിയ ഓഫറുകളാണ് പാനസോണിക് നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉത്‌പന്നങ്ങൾക്ക് അധിക വാറന്റി, കാഷ്ബാക്ക്, ആകർഷകമായ ഫിനാൻസ് ഓഫറുകൾ എന്നിവയും ലഭ്യമാണ്. സെപ്‌തംബർ 15വരെയാണ് ഓഫർ കാലാവധി.