ബീഫ് ഫ്രൈ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നവരാണ് മിക്ക ഭക്ഷണപ്രേമികളും. ബീഫ് കറി, ബീഫ് വരട്ടിയത്, ചില്ലി ബീഫ്, ബീഫ് റോസ്റ്റ് ഇങ്ങനെ വിഭവങ്ങൾ ഒരുപിടിയുണ്ട്. ഈ വിഭവങ്ങളെല്ലാം തന്നെ നമ്മുടെ തീൻ മേശയിൽ സ്ഥിരമായി എത്തുന്നതുമാണ്. എന്നാൽ ഒരു കുട്ടി പോത്തിനെ മുഴുവനായും കനലിൽ ചുട്ട് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അത് എങ്ങനെയാണ് എന്ന് ഉണ്ടാക്കുക എന്ന് കണ്ടാലോ. കൗമുദി ടിവിയുടെ സാൾട്ട് ഏൻഡ് പെപ്പർ എന്ന പരിപാടിയിലൂടെയാണ് 45 കിലോയോളം വരുന്ന പോത്തിനെ മുഴുവനായും ചുട്ടെടുക്കുന്നത്. വളരെ വ്യത്യസ്തയമായ ചേരുവകളിലും രീതിയിലുമാണ് ഷെഫ് ദേവരാജൻ ഈ പോത്തിനെ തയ്യാറാക്കിയിരിക്കുന്നത്.
വീഡിയോ