narendra-modi

ചായവിൽപ്പനക്കാരനിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയിലേക്ക് നടന്നടുക്കാൻ നരേന്ദ്ര മോദിയെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ കഴിവും നിശ്ചയദാർഢ്യവുമാണെന്ന് നിസംശയം പറയാം. എന്നാൽ ഇതൊരു ഭാഗ്യമായി കണക്കാക്കുന്നവരുമുണ്ട്. കോടിക്കണക്കിന് ഇന്ത്യക്കാർക്കിടയിൽ ഒരു സാധാരണക്കാരൻ പ്രധാനമന്ത്രിയായെങ്കിൽ ലോകം മുഴുവൻ സഞ്ചരിച്ച് രാജ്യത്തിനൊപ്പം സ്വന്തം പേരും ശ്രദ്ധേയമായ രീതിയിൽ അറിയിക്കുവാനായത് ഒരു അസാധാരണമായ സംഭവമായാണ് ജ്യോതിഷികൾ വിലയിരുത്തുന്നത്. ജ്യോതിഷ പ്രകാരം ഇതിന്റെ ഉത്തരം തേടിയാൽ ലഭിക്കുന്നത് നരേന്ദ്രമോദിക്ക് അനുഗ്രഹീതമായി ലഭിച്ച ഇന്ദ്രതുല്യ ചക്രവർത്തിയോഗമാണ്.

ഗുജറാത്ത് സംസ്ഥാനത്തിലെ വട്നഗറിൽ 1950 സെപ്തംബറർ 17 രാവിലെ 11 മണിക്ക് അനിഴം നക്ഷത്രം രണ്ടാം പാദത്തിലാണ് നരേന്ദ്ര മോദിയുടെ ജനനം. ഒരു ഞായറാഴ്ച ദിവസമായിരുന്നു അദ്ദേഹം ജനിച്ചത്. ഇന്ദ്രതുല്യ ചക്രവർത്തിയോഗമാണ് മോദിക്കുള്ളത്. ശരഭമഹാസിംഹാസന യോഗം,ഛത്രമഹാചക്രവർത്തി യോഗം,ചന്ദ്രകിരണസാമ്രാജ്യയോഗം,അഖണ്ഡ സാമ്രാജ്യ ചക്രവർത്തി യോഗം തുടങ്ങിയ അപൂർവ്വ യോഗങ്ങളും അദ്ദേഹത്തിന്റെ ജാതകത്തിലുണ്ട്. ചക്രവർത്തിയോഗമുള്ളവർക്ക് ഏഴ് മഹാസമുദ്രവും എട്ട് ദിക്കും 77 കൊടുമുടികളും കടന്ന് നാനാ ദേശത്തും സത്കീർത്തിയും സർവ്വദൈവ ചൈതന്യവും ലഭിക്കും.

ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ദാരിദ്ര്യവും മനശാന്തിക്കുറവും പ്രതിബന്ധങ്ങളും ഇത്തരക്കാർക്ക് നേരിടേണ്ടി വരുമെങ്കിലും പിന്നിട് ചക്രവർത്തിക്ക് തുല്യമായ പദവികളും പരിഗണനയും ഇവർ സ്വന്തമാക്കും. ജീവിതത്തിലുടനീളവും അതിനുശേഷവും ഇവരുടെ കീർത്തി നിലനിൽക്കുമെന്നും കാണാം. ജ്യോതിഷപ്രകാരം നരേന്ദ്രമോദിക്ക് ഇപ്പോഴുള്ളത് ഇന്ദ്രതുല്യ ചക്രവർത്തിയോഗ പ്രദനായ ചന്ദ്രന്റെ ദശാകാലമാണ്. 2021 നവംബർ വരെ ചന്ദ്രദശയുണ്ടാകും. ശേഷം അശ്വാരൂഢ ചക്രവർത്തിയോഗ പ്രദനായ ചൊവ്വയുടെ ദശയാണ് ഇത് 2028 വരെ തുടരുമെന്നാണ് ജ്യോതിഷ പ്രവചനം.