mohanlal

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബോളിവുഡ് താരം അർബാസ് ഖാന്റെ 52ാം ജന്മദിനം. പൃഥ്വിരാജും മോഹൻലാലും കുടുംബസമേതമാണ് ആഘോഷരാവിൽ പങ്കെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'അല്ലിയാമ്പൽക്കടവിലന്നരക്കു വെള്ളം' എന്ന ഗാനം മോഹൻലാലും പൃഥ്വിരാജും പാടുന്ന വീഡിയോ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

പൃഥ്വിക്ക് പാട്ടുപാടാൻ മൈക്ക് പിടിച്ച് കൊടുത്തതാകട്ടെ മലയാളികളുടെ സ്വന്തം ലാലേട്ടനും. ഇരുവരും കുടുംബസമേതമാണ് ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്. ഗിറ്റാറിസ്റ്റിനൊപ്പം അർബാസ് ഖാനും മോഹൻലാലും ചേർന്ന് പഴയ ഹിന്ദി പാട്ടുകൾ പാടുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

View this post on Instagram

About last night! #SundayNight#PartyTime🎉

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അർബാസ് ഖാനിപ്പോൾ. താരത്തിന്റെ ആദ്യ മലയാള സിനിമയാണിത്. ചിത്രത്തിൽ അനൂപ് മേനോൻ, ചെമ്പൻ വിനോദ്, റജീന,സത്‌ന ടൈറ്റസ്, ജനാർദ്ദനൻ,സിദ്ദിഖ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.25 കോടി രൂപയാണ് ബിഗ് ബ്രദറിന്റെ ബഡ്ജറ്റ്.