ss

കിളിമാനൂർ :ഭർത്താവ് ഓടിച്ചിരുന്ന ആട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു.കിളിമാനൂർ വയ്യാറ്റിൻങ്കര നിഷ നിവാസിൽ സുന്ദരേശന്റെ ഭാര്യ സുജ (53) ആണ് മരിച്ചത് . കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപം കഴിഞ്ഞ 21 നായിരുന്നു അപകടം .സുന്ദരേശനും ഭാര്യ സുജയും കുടുംബാംഗങ്ങളുമായി ആശുപത്രിയിൽ പോകവെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ കുഴിയിലേക്ക് ആട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയാണ് മരണം.