china

ബീജിംഗ്: കാശ്മീർ വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ എതിർത്ത് ചൈനീസ് ഭരണകൂടം. കാശ്മീരുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ചൈനയ്ക്കുള്ള ചൈനയ്ക്കുള്ള പരമാധികാരത്തെ ഇന്ത്യ വിലയ്‌ക്കെടുത്തില്ല എന്നാണു ചൈനയുടെ പ്രധാന വിമർശനം. പ്രത്യേകമായി ലഡാക്കുമായി ബന്ധപ്പെട്ട ഇന്ത്യയുടെ തീരുമാനത്തിലാണ് ചൈനയ്ക്ക് എതിർപ്പുള്ളത്. ഈ പ്രദേശം ടിബറ്റിനും ചൈനയ്ക്കും തന്ത്രപ്രധാനമാണ്. ഈ ഭാഗത്തെ ഇന്ത്യ-ചൈന അതിർത്തിയിൽ കിടക്കുന്ന പ്രദേശം കാശ്മീരിന്റെ ഭാഗമായി ഇന്ത്യ പരിഗണിക്കുന്നതിലും, അതുവഴി അത് ഇന്ത്യയുടെ ഭാഗമായി കണക്കാക്കുന്നതിലും ചൈന ഏറെനാളുകളായി അതൃപ്തിയുണ്ട്. ഇന്ത്യയുടെ ഈ തീരുമാനത്തോട് യോജിക്കാൻ ആവില്ലെന്നും ഈ നീക്കം തങ്ങളെ ബാധിക്കാൻ അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു.

ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഇന്നലെയാണ് രാജ്യസഭയിൽ പാസാക്കിയത്. ബിൽ ലോക്സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്സഭയിലും പാസായിരിക്കുന്നത്.ഇനി ബില്ലിൽ രാഷ്‌ട്രപതി കൂടി ഒപ്പ് വയ്ക്കുമ്പോൾ അത് നിയമമാകും. ഇതോടെ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ജമ്മു കാശ്മീർ പൂർണമായും ഇന്ത്യയുടെ അധീനതയിൽ വന്നുചേരും.

ലോക്സഭയിൽ 351 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. അതായത് മൂന്നിൽ രണ്ട്‍ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. 72 ലോക്സഭാ അംഗങ്ങൾ പ്രമേയത്തിനെ എതിർക്കുകയും ചെയ്തു. കോൺഗ്രസ്, ഡി.എം.കെ, സി.പി.എം.സി.പി.ഐ എന്നീ പാർട്ടികളാണ് പ്രമേയത്തെ എതിർത്ത് കൊണ്ടാണ് വോട്ട് ചെയ്തിരിക്കുന്നത്. ബില്ലിനെ പിന്തുണച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോൺഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യയും വോട്ട് ചെയ്തു. ലഡാക്ക്, ജമ്മു ആൻഡ് കാശ്മീർ എന്നീ രണ്ട് പ്രദേശങ്ങളായാണ് ജമ്മു കാശ്മീരിനെ വിഭജിച്ചത്.