ലണ്ടൻ: ഇംഗ്ലീഷ് സൂപ്പർതാരം വെയ്ൻ റൂണി അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബായ ഡി.സി യുണൈറ്റഡിൽ നിന്ന് ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബായ ഡർബി കൗണ്ടിയിലേക്കെത്തുന്നു. പരിശീലകന്റെയും കളിക്കാരന്റെയും റോളുകളാണ് ഡർബി കൗണ്ടിയിൽ റൂണിയെ കാത്തിരിക്കുന്നത്.
ജനുവരിയിൽ റൂണി ഡർബിക്കൊപ്പം ചേരും. 18 മാസത്തെ കരാറിലാണ് റൂണി ഒപ്പുവച്ചത്. ഇംഗ്ലണ്ടിന്റെ സമീപകാലത്തെ സുവർണ തലമുറയെന്ന് വാഴ്ത്തപ്പെടുന്ന സംഘത്തിൽ നിന്ന് ഫ്രാങ്ക് ലാംപാർഡിനും, സ്റ്രീവൻ ജെറാർഡിനും ശേഷം പരിശീലക റോളിലേക്കെത്തുന്ന താരമാണ് മുപ്പത്തിമ്മൂന്ന്കാരനായ റൂണി.