ന്യൂഡൽഹി: റിലയൻസ് ഇൻഡസ്‌ട്രീസും ബ്രിട്ടീഷ് പെട്രോളിയം കമ്പനിയായ ബി.പി പി.എൽ.സിയും സംയുക്തമായി ഇന്ത്യയിൽ അടുത്ത അഞ്ചുവർഷത്തിനകം 5,​500 പെട്രോൾ പമ്പുകൾ തുറക്കും. റിലയൻസിന്റെ നിലവിലെ 1,​400 പമ്പുകളും 31 വ്യോമ ഇന്ധന സ്‌റ്റേഷനുകളും സംയുക്ത കമ്പനിക്ക് കൈമാറും. കമ്പനിയിൽ 51 ശതമാനം ഓഹരികൾ റിലയൻസും 49 ശതമാനം ബി.പിയും കൈവശം വയ്‌ക്കും. നിലവിൽ ഇന്ത്യയിൽ ആകെ 65,​000 പെട്രോൾ പമ്പുകളുണ്ട്. ഇതിൽ 58,​174 പമ്പുകളും പൊതുമേഖലാ എണ്ണക്കമ്പനികളുടെ കീഴിലാണ്.