psc

തിരുവനന്തപുരം:പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ റാങ്ക്ലിസ്റ്റിൽ യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതികൾ ഉൾപ്പെട്ടതിനെ തുടർന്ന് പി.എസ്.സി വിജിലൻസ് നടത്തിയ അന്വേഷണം സത്യസന്ധമായിരുന്നുവെന്നും അതിനാൽ പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പ്രതികൾ കുറ്റക്കാരാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് പട്ടികയിൽ നിന്നു ആജീവനാന്തം പി.എസ്.സി ടെസ്റ്റ് എഴുതുന്നതിൽ നിന്നു നീക്കം ചെയ്തത്. ക്രമക്കേട് കാണിച്ചവരെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും ഇതിനു മുമ്പും റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആറരലക്ഷം പേർ എഴുതിയ പരീക്ഷ

സിവിൽ പൊലീസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ കാസർകോട് അടക്കം 2018 ജൂലായ് 22 ന് ഏഴ് ബറ്റാലിയനിലേക്കും വിമെൻ ബറ്റാലിയനിലേക്കും നടന്ന നി​യമനലി​സ്റ്റി​നെ കുറി​ച്ചാണ് അന്വേഷണം നടത്തുക. ആറരലക്ഷം പേർ എഴുതിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2019 ജൂലായിലാണ് പ്രസിദ്ധീകരിച്ചത്.

യൂണി​വേഴ്സി​റ്റി​ കോളേജ് അക്രമക്കേസി​ലെ പ്രതി​കൾ പൊലീസ് റാങ്ക് ലി​സ്റ്റി​ൽ ഉൾപ്പെട്ടതി​ൽ അസ്വാഭാവി​കതയി​ല്ലെന്ന മട്ടി​ലുള്ള പ്രതികരണമാണ് സർക്കാരും പി​.എസ്.സി​യും ഇതുവരെ നടത്തിയിരുന്നത്. സർവകലാശാല പരീക്ഷകളി​ൽ തോറ്റവർ പി​.എസ്.സി​ റാങ്ക് ലി​സ്റ്റി​ൽ ഉൾപ്പെട്ടതി​ൽ തുടക്കം മുതലേ സംശയമുടലെടുത്തി​രുന്നു. എന്നാൽ അധി​കൃതർ അത് തള്ളുകയായി​രുന്നു. പരീക്ഷാ നടത്തി​പ്പി​ൽ ക്രമക്കേട് ഇല്ലെന്നായിരുന്നു പരീക്ഷാ ഇൻവിജിലേറ്ററും ആവർത്തി​ച്ച് പറഞ്ഞിരുന്നത്.