ബർമിംഗ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നിയന്ത്രിച്ച അമ്പയർമാരായ വെസ്റ്റിൻഡീസുകാരൻ ജോയൽ വിൽസണും പാകിസ്ഥാൻ സ്വദേശി അലിം ദാറും തങ്ങൾക്ക് സംഭവിച്ച പിഴിവുകൾക്ക് കേട്ട പഴികൾക്ക് കണക്കില്ല.
മത്സരത്തിൽ പതിനഞ്ചോളം പിഴവുകളാണ് ഇരുവർക്കും സംഭവിച്ചത്. ഇതിൽ പത്ത് തവണ അബദ്ധം സംഭവിച്ചത് ജോയൽ വിൽസണായിരുന്നു. ജോയലിന്റെ പിഴവുകളിൽ അരിശം കൊണ്ട ആരാധകർ അദ്ദേഹത്തിന്റെ വിക്കിപീഡിയ പേജിൽ കയറി അന്ധനായ രാജ്യാന്തര ക്രിക്കറ്റ് അമ്പയർ എന്ന് എഡിറ്ര് ചെയ്താണ് കലിപ്പ് തീർത്തത്.
'ജോയൽ ഷെൽഡൻ വിൽസൻ (ജനനം 1966 ഡിസംബർ 30) ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ നിന്നുള്ള അന്ധനായ രാജ്യാന്തര ക്രിക്കറ്റ് അമ്പയർ എന്നാണ് വിക്കിപീഡിയയി ആരോ തിരുത്തി എഴുതിച്ചേർത്തത്.
പിന്നീട് വിക്കിപീഡിയ തന്നെ ഇടപെട്ട് ഇത് മാറ്റി. ടെസ്റ്റിന്റെ ആദ്യദിനം മുതൽ ജോയലിന്റെ ഭാഗത്തുനിന്നുള്ള പിഴവുകൾ ധാരാളമായിരുന്നു. അഞ്ചാം ദിവസം ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനിടെ ജോ റൂട്ടിനെ രണ്ടു തവണ ജോയൽ ഔട്ട് വിളിച്ചത് റിവ്യൂ ചെയ്തപ്പോള്‍ ഔട്ടല്ലായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ജോയൽ ഐ.സി.സിയുടെ എലൈറ്റ് അമ്പയർ പാനലിലെത്തിയത്.