amala-paul

ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം നൽകുന്ന 370ാം ആർട്ടിക്കിൽ എടുത്തുമാറ്റിക്കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് തെന്നിന്ത്യൻ സൂപ്പർ നായിക അമല പോൾ രംഗത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ് പങ്കുവെച്ചാണ് അമല‌ പോൾ കേന്ദ്രസർക്കാരിന് പിന്തുണയുമായി എത്തിയത്.

ഏറ്റവും അനിവാര്യമായ, ആരോഗ്യകരവും പ്രതീക്ഷ നൽകുന്നതുമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങൾക്ക് മോദിയെപ്പോലെ ചങ്കൂറ്റമുള്ള നേതാക്കൾ വേണം. സമാധാനമുള്ള ദിവസങ്ങൾക്കായി പ്രാർത്ഥിക്കുന്നു. അമല ട്വീറ്ററിൽ കുറിച്ചു. ജമ്മു കാശ്മീരിൽ നിന്നും പ്രത്യേക പദവി(ആർട്ടിക്കിൾ 370) എടുത്ത് മാറ്റുന്ന ബിൽ ലോക്സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്സഭയിലും പാസായിരിക്കുന്നത്. ഇനി ബില്ലിൽ രാഷ്‌ട്രപതി കൂടി ഒപ്പ് വയ്ക്കുമ്പോൾ അത് നിയമമാകും. ഇതോടെ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ജമ്മു കാശ്മീർ പൂർണമായും ഇന്ത്യയുടെ അധീനതയിൽ വന്നുചേരും. ലോക്സഭയിൽ 351 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.

#Article370Abolished : IMO it's a healthy, hopeful, and much needed change. It's not an easy task, it takes a courageous leader like our honorable @PMOIndia to implement decisions like these. Praying for peaceful days ahead! #UnityIsPeace #JaiHind 🇮🇳 https://t.co/b1VHZgE1VX

— Amala Paul ⭐️ (@Amala_ams) August 5, 2019