റിയോ ഡി ജനീറോ: മകളുടെ വേഷംകെട്ടി ജയിൽ ചാടാൻ ശ്രമിച്ച അധോലോക നേതാവ് മരിച്ച് നിലയിൽ. ബ്രസീലിലെ അറിയപ്പെടുന്ന അധോലോക നേതാവ് ക്ലോവിനോ ഡ സിൽവയാണ് ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മകളുടെ വേഷംകെട്ടി ജയിൽ ചാടുന്നതിനിടെ ക്ലോവിനോ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
ജയിലിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് സിൽവയുടെ ശരീരത്തെ കണ്ടെടുത്തത്. 42കാരനായ സിൽവ മയക്കുമരുന്ന് കടത്തിന് 73 വർഷത്തെ ശിക്ഷ അനുഭവിക്കുകയായിരുന്നു. ശനിയാഴ്ച ഇയാളെ മകൾ സന്ദർശിക്കാൻ എത്തിയപ്പോഴാണ് മകളെ തനിക്ക് പകരം ജയിലിൽ നിർത്തി സിലിക്കോൺ മാസ്‌ക്കടക്കം ധരിച്ച് രക്ഷപ്പെടാൻ ക്ലോവിനോ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാൽ പൊലീസ് പിടികൂടുകയായിരുന്നു.
സിൽവയുടെ വേഷപ്പകർച്ച കണ്ട് പൊലീസ് പോലും അമ്പരന്ന് പോയി. ക്ലോവിനോയെ പിടികൂടിയതിന് പിന്നാലെ ഇയാൾ വിഗ്ഗും മുഖം മൂടിയും വസ്ത്രങ്ങളു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ജയിൽ അധികൃതർ തന്നെ പുറത്തുവിട്ടിരുന്നു. തുടർന്ന് സിൽവയെ അതീക്ഷ സുരക്ഷാ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ജയിൽ അധികൃതരുടെ അനാസ്ഥ കൊണ്ടാണ് സിൽവ മരണപ്പെട്ടതെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.