ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യം. ബി.ജെ.പിയുടെ നേതാക്കന്മാരിൽ ഏറ്റവും പ്രിയപ്പെട്ട നേതാവ്. ജനകീയ നിലപാടുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നേതാവായ സുഷമ സ്വരാജ് ഇനിയില്ല. ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് .
മന്ത്രിസ്ഥാനത്ത് ഇരുന്ന സമയത്ത് മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ പേരിൽ നിരവധി തവണ സുഷമയെ തേടി പ്രശംസകൾ എത്തിയിരുന്നു. നിയമബിരുദദാരിയായ സുഷമ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തിരുന്നു. 1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്‌ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽനിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബി.ജെ.പി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്.
മരിക്കുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് കാശ്മീർ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സുഷമ ട്വീറ്റ് ചെയ്തിരുന്നു. താൻ തന്റെ ജീവിതത്തിൽ ഉടനീളം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണു സുഷമ ട്വീറ്റ് ചെയ്തിരുന്നത്.
प्रधान मंत्री जी - आपका हार्दिक अभिनन्दन. मैं अपने जीवन में इस दिन को देखने की प्रतीक्षा कर रही थी. @narendramodi ji - Thank you Prime Minister. Thank you very much. I was waiting to see this day in my lifetime.
— Sushma Swaraj (@SushmaSwaraj) August 6, 2019