v-muraeedharan

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രിയും ബി.ജെ.പിയുടെ തലമുതിർന്ന നേതാക്കളിൽ ഒരാളുമായിരുന്ന സുഷമ സ്വരാജിന്റെ മരണത്തിലുള്ള തന്റെ അഗാധമായ ദുഃഖം അറിയിച്ച് നിലവിലെ വിദേശകാര്യാ സഹമന്ത്രി വി.മുരളീധരൻ. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അവിശ്വസിനീയമായ വാർത്തയാണിതെന്നും ദീർഘകാലമായുള്ള ബന്ധമാണ് തനിക്ക് തനിക്ക് സുഷമ ജിയുമായി ഉണ്ടായിരുന്നതെന്നും കേന്ദ്രമന്ത്രി മുരളീധരൻ അറിയിച്ചു. ഇടറിയ ശബ്ദത്തോടെയാണ് വി.മുരളീധരൻ സംസാരിച്ചത്. കേന്ദ്ര സർക്കാരിൽ താൻ മന്ത്രിയായി ചുമതലയെടുത്തത് സുഷമ സ്വരാജിന്റെ അനുഗ്രഹം തേടിയ ശേഷം ആയിരുന്നുവെന്നും മുരളീധരൻ ഓർമ്മിച്ചു. ആ സമയത്ത് തനിക്ക് എല്ലാ തരത്തിലുമുള്ള പിന്തുണ സുഷമ സ്വരാജ് തനിക്ക് നൽകിയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.