മുംബയ്: ഇത്തവണത്തെ ദുലീപ് ട്രോഫി ടൂർണമെന്റിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ബേസിൽ തമ്പി ഇന്ത്യ ബ്ലൂവിലും സന്ദീപ് വാര്യർ ഇന്ത്യ റെഡ്സിലും ഇടം നേടി. ഇന്ത്യ ഗ്രീനാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്രൊരു ടീം. കേരള രഞ്ജി ടീം താരം ജലജ് സക്സേനയെ ഇന്ത്യ ബ്ലൂവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ബ്ലൂവിനെ ശുഭ്മാൻ ഗില്ലും ഇന്ത്യ ഗ്രീനിനെ ഫൈസ് ഫസലും ഇന്ത്യ റെഡിനെ പ്രിയങ്ക് പഞ്ചാലും നയിക്കും.
ഈ മാസം 17 മുതൽ സെപ്തംബർ 8വരെയാണ് മത്സരം. ഇന്ത്യ ബ്ലൂവാണ് നിലവിലെ ചാമ്പ്യൻമാർ.