തപാൽ വകുപ്പിൽ 10,066 ഒഴിവുകൾ. കേരളത്തിൽ മാത്രം 2086 ഒഴിവുകളുണ്ട്. ആസാം (919) , ബീഹാർ (1063), ഗുജറാത്ത് ( 2510), കർണ്ണാടക ( 2637), പഞ്ചാബ് (851) എന്നിവിടങ്ങളിലും ഒഴിവുണ്ട്. ഓൺലൈനിൽ അപേക്ഷിക്കണം.
യോഗ്യത: അംഗീകൃത പത്താം ക്ലാസ് ജയം. അപേക്ഷകർക്ക് കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം (അംഗീകൃതകംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ നിന്നും കുറഞ്ഞതു 60 ദിവസം ദൈർഘ്യമുള്ള അടിസ്ഥാന കംപ്യൂട്ടർ പരിശീലനം).പ്രായം: 18 നും 40നും മധ്യേ പ്രായമുള്ളവരാകണം അപേക്ഷകർ.അപേക്ഷിക്കേണ്ട വിധം: www.indiapost.gov.in അല്ലെങ്കിൽ www.appost.in എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻനടത്തിയതിനു ശേഷം ഓൺലൈൻ ആയി അപേക്ഷിക്കണം.അപേക്ഷാഫീസ്: രജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഹെഡ് പോസ്റ്റ് ഓഫിസുകളിലൂടെ അപേക്ഷാഫീസ് അടയ്ക്കണം. ജനറൽ,ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്. പട്ടികവിഭാഗത്തിനും വനിതകൾക്കും അപേക്ഷാ ഫീസ് ഇല്ല. ആവശ്യമായരേഖകളും ഓൺലൈനിൽ അപ്ലോഡ് ചെയ്യണം.അപേക്ഷിക്കണ്ട അവസാന തീയതി : സെപ്തംബർ 4. വിശദവിവരങ്ങൾക്ക്: www.indiapost.gov.in
ഐ.ബി.പി.എസ് വിളിക്കുന്നു : 4336 ഒഴിവ്
ഇന്ത്യയിലെ വിവിധ ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസർ തസ്തികയിൽ ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം. 4336 ഒഴിവുകളുണ്ട്. തൊഴിൽ പരിചയം ആവശ്യമില്ല. ആഗസ്റ്റ് 28 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രായപരിധി: 20-30. അലഹാബാദ് ബാങ്ക് : 500. ബാങ്ക് ഒഫ് ഇന്ത്യ :899. ബാങ്ക് ഒഫ് മഹാരാഷ്ട്ര: 350. കാനറ ബാങ്ക് : 500. കോർപ്പറേഷൻ ബാങ്ക് : 150. ഇന്ത്യൻ ബാങ്ക് :493.ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്സ് : 300. യൂകോ ബാങ്ക്: 500. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ: 644. എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ഫീസ്: SC/ST/PWD 100 രൂപ. മറ്റുള്ളവർ 600 രൂപ. വിശദവിവരങ്ങൾക്ക്: https://www.ibps.in/
സഹകരണ സർവീസ് പരീക്ഷാബോർഡിൽ 239 ഒഴിവ്
വിവിധ ജില്ലകളിലെ സഹകരണ സംഘങ്ങളിലേക്കും ബാങ്കുകളിലേക്കും ജൂനിയർ ക്ലർക്/കാഷ്യർ തസ്തികകളിൽ സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. 239 ഒഴിവുണ്ട്. തിരുവനന്തപുരം 12, കൊല്ലം 19, പത്തനംതിട്ട 6, ആലപ്പുഴ 8, കോട്ടയം 40, ഇടുക്കി 14, എറണാകുളം 28, തൃശൂർ 22, പാലക്കാട് 28, മലപ്പുറം 14, കോഴിക്കോട് 13, വയനാട് 12, കണ്ണൂർ 6, കാസർകോട് 17 എന്നിങ്ങനെയാണ് ഒഴിവ്.യോഗ്യത എസ്.എസ്.എൽ.സിയും ജെ.ഡി.സിയും. സഹകരണ നിയമത്തിന് വിധേയമാണ് യോഗ്യത. പ്രായം: 18‐40. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയും www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ നേരിട്ടോ തപാൽ വഴിയോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ആഗസ്ത് 29ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ 'യാന്ത്രിക് "
പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ 2020 ഫെബ്രുവരിയിൽ തുടങ്ങുന്ന “യാന്ത്രിക്’ ബാച്ചിലേക്ക് അപേക്ഷക്ഷണിച്ചു.ഡിപ്ലോമക്കാരായ യുവാക്കൾക്കാണ് അവസരം. പ്രായം 18‐22. യോഗ്യത മെട്രിക്കുലേഷനും 60 ശതമാനം മാർക്കോടെ ഡിപ്ലോമ(ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ്. www.joinindiancoastguard.gov.in വഴി ആഗസ്ത് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, കായികക്ഷമത പരിശോധന, വൈദ്യപരിശോധന എന്നിവ് യുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.ഒബ്ജക്ടീവ് മാതൃകയിലുള്ളതാണ് എഴുത്ത് പരീക്ഷ. മുംബയ്, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ സൂപ്പർവൈസർ (ഹോസ്പിറ്റാലിറ്റി) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 85 ഒഴിവുണ്ട്.
പ്രായപരിധി: 30.
വിശദവിവരങ്ങൾക്ക്: www.irctc.com. വാക് ഇൻ ഇന്റർവ്യൂ ആഗസ്ത് 14 മുതൽ 24 വരെ നടക്കും.
ഡൽഹി ജുഡിഷ്യൽ സർവീസ്
ഡൽഹി ജുഡിഷ്യൽ സർവീസ് എക്സാമിനേഷൻ‐2019 ന് അപേക്ഷക്ഷണിച്ചു. 45 ഒഴിവുണ്ട്. അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്ന നിയമബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രാഥമികം, പ്രധാനപരീക്ഷ എന്നിങ്ങനെ രണ്ട് തരത്തിലുള്ള പരീക്ഷയാണുള്ളത്. പ്രാഥമിക പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതാണ്. പ്രാഥമിക പരീക്ഷയിൽ തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. പ്രധാന പരീക്ഷ എഴുത്ത് പരീക്ഷയാണ്. പ്രാഥമിക പരീക്ഷ സെപ്തംബർ 22 നാണ്. delhihighcourt.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ രണ്ട്.
സ്ട്രക്ചറൽ എൻജിനിയറിംഗ് റിസർച്ച് സെന്ററിൽ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ സ്ട്രക്ചറൽ എൻജിനിയറിംഗ് റിസർച്ച് സെന്ററിൽ സയന്റിസ്റ്റ്, സീനിയർ സയന്റിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. സയന്റിസ്റ്റ്/സീനിയർ സയന്റിസ്റ്റ് 10, സീനിയർ സയന്റിസ്റ്റ് (ലാറ്ററൽ എൻട്രി) 9 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: എംടെക്/എംഇ അല്ലെങ്കിൽ സ്ട്രക്ചറൽ എൻജിനിയറിങിൽ ബിരുദാനന്തരബിരുദം/പിഎച്ച്ഡി. serc.res.in/csirrecruitment വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി സെപ്തംബർ 9. അപേക്ഷിച്ചതിന്റെ പ്രിന്റ് ഒപ്പിട്ട് അനുബന്ധരേഖകൾ സഹിതം The Administrative Officer, CSIRStructural Engineering Research Centre, CSIR Campus Post Bag No 8287, CSIR Road, TaramaniChennai600113 എന്നവിലാസത്തിൽ സെപ്തംബർ 25ന് വൈകിട്ട് 5.30നകം ലഭിക്കണം.
നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്സ് റിഡ്രസൽ കമ്മീഷൻ
നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്സ് റിഡ്രസൽ കമ്മീഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുഡിസി (ഗ്രൂപ്പ് സി) 11, എൽഡിസി (ഗ്രൂപ്പ് സി) 12, എംടിഎസ്(ഗ്രൂപ്പ് സി) 14 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത: യുഡിസി ബിരുദം, എൽഡിസി പ്ലസ്ടു, എംടിഎസ് മെട്രിക്കുലേഷൻ, പ്രായം യുഡിസി, എൽഡിസി 18‐27. എംടിഎസ് 18‐25. ncdrc.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്ത് 19.
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) അവസരം വിവിധ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ 4 (ജനറൽ 2, എസ്.സി. 1, എസ്.ടി. 1), അസോസിയേറ്റ് പ്രൊഫസർ 157 (ജനറൽ 62, എസ്.സി. 22, എസ്.ടി. 11, ഒ.ബി.സി. 40, ഇ.ഡബ്ല്യു.എസ് 15, ഭിന്നശേഷിക്കാർ 7), പ്രൊഫസർ 110 (ജനറൽ 43, എസ്.സി. 16, എസ്.ടി. 8, ഒ.ബി.സി. 28, ഇ.ഡബ്ല്യു.എസ്. 10, ഭിന്നശേഷിക്കാർ 5) എന്നി തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
ആകെ 271 ഒഴിവുകളാണ് ഉള്ളത്.വിശദവിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :www.jnu.ac.in അവസാന തീയതി : ആഗസ്ത് 19 .