വിവിധ വകുപ്പുകളിൽ ക്ലാർക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, വിദ്യാഭ്യാസ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകൾ ഉൾപ്പെടെ 52 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനമായി . ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുള്ള തസ്തികകൾ ഒറ്റനോട്ടത്തിൽ അസിസ്റ്റന്റ് പ്രൊഫസർ - മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) ജൂനിയർ ഇൻസ്ട്രക്ടർ - ഇന്റസ്ട്രിയൽ ട്രെയിനിങ് വകുപ്പ് ഓഫീസ് അറ്റൻഡന്റ് (സെക്രട്ടേറിയറ്റ്/ പി.എസ്.സി/ ലോക്കൽ ഫണ്ട് ഓഡിറ്റ്/ കേരള ലെജിസ്ലേച്ചർ) വെൽഫെയർ ഓർഗനൈസർ - സൈനിക ക്ഷേമവകുപ്പ് എൽ.പി. സ്കൂൾ അസിസ്റ്റന്റ് (മലയാളം) ക്ലാർക്ക്-ടൈപ്പിസ്റ്റ് സീനിയർ സൂപ്രണ്ട്/ അസിസ്റ്റന്റ് ട്രഷറി ഓഫീസർ ഇലക്ട്രീഷ്യൻ - ചലച്ചിത്ര വികസന കോർപ്പറേഷൻ ലെക്ചറർ - കോളേജ് വിദ്യാഭ്യാസ വകുപ്പ് സിവിൽ എക്സൈസ് ഓഫീസർ സൂപ്രണ്ട് - കാർഷിക വകുപ്പ് ഒഴിവുള്ള കൂടുതല്ൽ തസ്തികകൾ, യോഗ്യത, പ്രായപരിധി എന്നിവയുൾപ്പെടെ വിശദ വിവരങ്ങൾക്ക്: keralapsc.gov.in . ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ആഗസ്റ്റ് 29.
എസ്.സി.ഇ.ആർ.ടി, കേരള
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിലേക്ക് (എസ്.സി.ഇ.ആർ.ടി, കേരള) അറബിക് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പ് മേലധികാരികളുടെ എൻ.ഒ.സി സഹിതം ആഗസ്ത് 17ന് മുമ്പ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.
നിയമ ബിരുദധാരികൾക്ക് കരസേനയിൽ അവസരം
നിയമ ബിരുദധാരികൾക്ക് കരസേനയിൽ ഷോർട്സർവീസ് കമീഷൻഡ് ഓഫീസർ ആകാൻ അവസരം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എട്ടൊഴിവുണ്ട്. 55 ശതമാനം മാർക്കോടെ നിയമബിരുദമാണ് (പഞ്ചവത്സരം/ ത്രിവത്സരം) യോഗ്യത. ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്ട്രേഷൻ വേണം. സർവീസ് സെലക്ഷൻ ബോർഡിന്റെ ഇന്റർവ്യുവിന്റെയും ശാരീരികക്ഷമത പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രായം: 21‐27. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 14.ഓൺലൈനായി അപേക്ഷിച്ചതിന്റെ രണ്ട് പ്രിന്റ് എടുക്കണം. ഒന്ന് ഫോട്ടോ ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തി സെലക്ഷൻ സെന്ററിൽ ഹാജരാക്കണം.
റിക്രൂട്ട്മെന്റ് ആൻഡ് അസസ്മെന്റ് സെന്റർ
ഡി.ആർ.ഡി.ഒയുടെ റിക്രൂട്ട്മെന്റ് ആൻഡ് അസസ്മെന്റ് സെന്റർ സയന്റിസ്റ്റ് ബി (ഡിആർഡിഒ) 270, സയന്റിസ്റ്റ് ബി (ഡിഎസ്ടി) 6, സയന്റിസ്റ്റ്/എൻജിനിയറർ ബി(എഡിഎ ബംഗളൂരു) 10, എക്സിക്യൂട്ടീവ് എൻജിനിയർ(ജിഎഇടിഇസി, ഹൈദരാബാദ്) 4 എന്നിങ്ങനെ ഒഴിവുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, കെമിസ്ട്രി, ഫിസിക്സ്, ഇലക്ട്രിക്കൽ എൻജി, എയ്്റോനോട്ടിക്കൽ, മാത്തമാറ്റിക്സ്, മെറ്റലർജി, മെറ്റീരിയൽ സയൻസ്, സിവിൽ, ജിയോളജി, ഇൻസ്ട്രുമെന്റേഷൻ, ടെക്സ്റ്റൈൽ, പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, ഫുഡ് സയൻസ് വിഭാഗങ്ങളിലാണ് ഒഴിവ്. എൻജിനിയറിങ് വിഷയങ്ങളിൽ ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്, മറ്റുവിഷയങ്ങളിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരം : rac.gov.in
കേരള സ്റ്റാർട്ട് അപ് മിഷനിൽ
കേരള സ്റ്റാർട്ട് അപ് മിഷനിൽ ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റർ ഓഫീസർ കം ഫെസിലിറ്റീസ് മാനേജർ, പ്രോജക്ട് അസി. ഐടി തസ്തികകളിൽ ഒഴിവുണ്ട്. വിശദവിവരത്തിന് : startupmission.kerala.gov.in/career
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അസി. ഫോർമാൻ (മൈനിങ്) 11, മൈനിങ് മേറ്റ് ഗ്രേഡ് ഒന്ന് 15 എന്നിങ്ങനെ ഒഴിവുണ്ട്. വിശദവിവരത്തിന്:www.hindustancopper.co
കേരള യൂണിവേഴ്സിറ്റിയിൽ
കേരള യൂണിവേഴ്സിറ്റിയിൽ ബൈൻഡർ, ഓഫ്സെറ്റ് പ്രിന്റർ, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.പ്രായ പരിധി : 36. അപേക്ഷിക്കണ്ട അവസാന തീയതി : സെപ്തംബർ 5. വിശദവിവരങ്ങൾക്ക്: www.keralauniversity.ac.in.
എയർ ഇന്ത്യ എൻജിനിയറിംഗ് സർവീസ് ലിമിറ്റഡിൽ
എയർ ഇന്ത്യ എൻജിനിയറിംഗ് സർവീസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ , സ്കിൽഡ് ട്രേഡ്സ്മാൻ തസ്തികകളിൽ ഒഴിവ്. ആഗസ്ത് 26 മുതൽ സെപ്തംബർ 13 വരെ വാക് ഇൻ ഇന്റർവ്യു നടക്കും. വിശദവിവരങ്ങൾക്ക്: aiesl.airindia.in
ബോംബൈ ഹൈക്കോടതിയിൽ
ബോംബൈ ഹൈക്കോടതിയിൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്. 128 ഒഴിവുകളുണ്ട്. പ്രായം : 18 - 43. ആഗസ്ത് 17 വരെ അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക് : bombayhighcourt.nic.in.
മെട്രോ റെയിൽ 199 ഒഴിവ്
മെട്രോ റെയിൽ കോർപ്പറേഷനിൽ 199 ഒഴിവുകൾ. ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് അസിസ്റ്റന്റ്, ജൂനിയർ എൻജിനിയർ, സ്റ്റേഷൻ കൺട്രോളർ, കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് എന്നിങ്ങനെയാണ് തസ്തികകൾ. പ്രായം : 18 - 32. അപേക്ഷിക്കേണ്ട അവസാന തീയതി: ആഗസ്ത് 21. വിശദവിവരങ്ങൾക്ക്: www.nmrcnoida.com
എൻ.എൽ.സി ഇന്ത്യയിൽ:765 ഒഴിവ്
എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ് ഫിറ്റർ -120 , ടർണർ- 50, മെക്കാനിക് (മോട്ടോർ വെഹിക്കിൾ) -130 , ഇലക്ട്രീഷ്യൻ-130 , വയർമാൻ -120 , മെക്കാനിക് (ഡീസൽ) - 15 , മെക്കാനിക് (ട്രാക്ടർ) - 15 , കാർപെന്റർ- 5 , പ്ളമ്പർ- 10 , വെൽഡഡർ-100, സ്റ്രെനോ – 20, അസിസ്റ്റന്റ് (എച്ച് ആർ)- 40 , അക്കൗണ്ടന്റ് -40 ,PASAA - 40, ഡാറ്റ എൻട്രി ഓപ്പറേറ്റർ - 40, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 765 ഒഴിവുകളുണ്ട്. ആഗസ്ത് 12 മുതൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nlcindia.com
കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിൽ
കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിൽ ജൂനിയർ സ്റ്റെനോഗ്രാഫർ -3, ലോവർ ഡിവിഷൻ ക്ലാർക്ക്-3, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് - 7 എന്നിങ്ങനെ അപേക്ഷ ക്ഷണിച്ചു. വിലാസം: to the Chairman,Coconut Development Board, Kera Bhavan, SRV Road, Kochi – 682 011 . വിശദവിവരങ്ങൾക്ക്: coconutboard.nic.in/
എൻ.ഐ.ടി.ആർ.ഡി
നാഷണൽ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസ് നഴ്സിംഗ് ഓഫീസർ ആൻഡ് സ്പെഷ്യലിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:www.nitrd.nic.in. വിലാസം: Director, National Institute of TB & Respiratory Diseases, Sri Aurobindo Marg, New Delhi-110030.
കോഴിക്കോട് എൻ.ഐ.ടിയിൽ
ഫാക്കൽറ്റികോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ടെക്നോളജിയിൽ എൻജിനിയറിങ് ആൻഡ് സയൻസ് പഠനവിഭാഗങ്ങളിൽ ഫാക്കൽറ്റി ഒഴിവുണ്ട്.യോഗ്യത പിഎച്ച്ഡി. www.nitc.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 23. ആർകിടെക്ചർ ആൻഡ് പ്ലാനിങിൽ ഫാക്കൽറ്റി ഒഴിവുണ്ട്. www.nitc.ac.in വഴി ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 25.
നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി
ന്യൂഡൽഹിയിലെ നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഇൻസ്പെക്ടർ :25, സബ് ഇൻസ്പെക്ടർ: 40 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://www.nia.gov.in. വിലാസം:The DIG (Admin) NIA HQ, Opposite, CGO Complex, Lodhi Road, New Delhi – 110003