sonakshi-sinha

ബോളിവുഡ് താരം സൊനാക്ഷി സിൻഹയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സൊൻഹ അറസ്റ്റഡ് എന്ന ഹാഷ്ടാഗോടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് താരം തന്നെയാണെന്ന് വ്യക്തമാണ്.

അതേസമയം എന്തിനാണ് താരത്തെ അറസ്റ്റ് ചെയ്തത് എന്ന് വ്യക്തമല്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാനാകില്ല, ഞാൻ ആരാണെന്നറിയാമോ എന്നൊക്ക ചോദിച്ച് സൊനാക്ഷി പൊലീസിനോട് തർക്കിക്കുന്നതും വീഡിയോയിൽ കേൾക്കാം.

View this post on Instagram Looks like #SonakshiSinha is in some trouble. #aslisonaarrested #AsliSonaArrested #WhereIsSonakshiSinha #Sonakshi #SonakshiSinha #Aslisona A post shared by Viral Bhayani (@viralbhayani) on Aug 5, 2019 at 10:03pm PDT

വീഡിയോ വൈറലായതോടെ അതിലുള്ളത് താൻ തന്നെയാണെന്ന് സ്ഥിരീകരിച്ച് സൊനാക്ഷി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കേൾക്കുന്നതെല്ലാം ശരിയല്ലെന്നും കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പങ്കുവയ്‌ക്കുമെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതോടെ അതൊരു പ്രമോഷണൽ വീഡിയോയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

sonakshi-sinha