smartphone

സ്‌മാർട്ട് ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നമ്മുടെ ശരീരത്തിലെ ഒരവയവം പോലെ ഇഴുകിച്ചേർന്നിരിക്കുന്ന സ്‌മാർട്ട് ഫോണുകൾ പക്ഷേ പലപ്പോഴും ചതിക്കുഴികളിലും കൊണ്ടുചെന്ന് ചാടിക്കാറുണ്ട്. കമ്പനികൾ വരുത്തുന്ന സുരക്ഷാവീഴ്‌ചകൾ തന്നെയാണ് ഇതിന് കാരണമാകുന്നതെന്നും സത്യമാണ്. എന്നാൽ കൃത്യമായ ഇടവേളകളിൽ ഇത് കണ്ടുപിടിക്കുന്ന കമ്പനികൾ തകരാരുകൾ പരിഹരിക്കാറുമുണ്ട്. പ്രമുഖ പ്രോസസർ നിർമാണ കമ്പനിയായ ക്വാൽക്കോമാണ് ഏറ്റവും ഒടുവിൽ തങ്ങളുടെ പ്രോസസറുകൾ ഉപയോഗിക്കുന്ന ഫോണുകളിലെ സുരക്ഷാവീഴ്‌ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. തങ്ങളുടെ പ്രമുഖ പ്രോസസറുകളായ സ്‌നാപ്‌ഡ്രാഗൺ 855, 845, 730,710,675 എന്നിവയിൽ ഒരു ബഗ് കടന്നുകൂടിയിട്ടുണ്ടെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.

എന്നാൽ ഇത് കൃത്യമായി കണ്ടെത്തി കമ്പനി പരിഹരിച്ചിട്ടുണ്ട്. പക്ഷേ ഈ പ്രോസസറുകൾ ഉപയോഗിക്കുന്ന ഫോണുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്നും ക്വോൽകോമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അറിയിപ്പിൽ പറയുന്നു. അതായത് കമ്പനി പ്രശ്‌നം പരിഹരിച്ചെങ്കിലും നിലവിൽ ബഗ് ബാധിക്കപ്പെട്ട ഫോണുകൾ അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ അതിന്റെ ഉപയോഗം ലഭിക്കില്ലെന്ന് സാരം. ഇത്തരത്തിൽ ബഗ് ബാധിക്കപ്പെട്ട ചില ഫോണുകൾ താഴെ പറയുന്നു.

വൺപ്ലസ് 7

വൺപ്ലസ്7 പ്രോ

ഓപ്പോ റെനോ

അസൂസ് 6 ഇസഡ്

നുബിയ റെഡ് മാജിക് 3

ബ്ലാക് ഷാർക്ക് 2

റെഡ്മി കെ20 പ്രോ

വൺപ്ലസ് സിക്‌സ് ടി

ഗൂഗിൾ പിക്‌സൽ 3

ഗൂഗിൾ പിക്‌സൽ 3എക്‌സ് എൽ3
വൺപ്ലസ് 6

റിയൽമി എക്‌സ്

ഗൂഗിൾ പിക്‌സൽ 3എ എക്‌സ്എൽ

ഗൂഗിൾ പിക്‌സൽ 3എ

ഷവോമി പോകോ എഫ് വൺ

നോക്കിയ 8 സിറോക്കോ

വിവോ ഇസഡ് വൺ പ്രോ

അസൂസ് സെൻഫോൺ 5 ഇസഡ്

റെഡ്മി കെ 20

റെഡ്മി നോട്ട് 5 പ്രോ

നോക്കിയ 6.1 പ്ലസ്

എൽ.ജി വി 30

എൽജി ജി 7 തിങ്ക്ക്യൂ

അസൂസ് മാക്‌സ് പ്രോ എം 2

അസൂസ് മാക്‌സ് പ്രോ എം 1

ഓപ്പോ ആർവൺ 7 പ്രോ

നോക്കിയ 8.1

വിവോ നെക്‌സ്

എം.ഐ എ 2

റെഡ്മി നോട്ട് സെവൻ പ്രോ

റെഡ്മി സിക്‌സ് പ്രോ

വിവോ വി15 പ്രോ

സാംസംഗ് എ 70

സാംസംഗ് എം 40