sunny-deol

ന്യൂഡൽഹി: പതിനേഴാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ 28 ദിവസം പാർലമെന്റിൽ നിന്ന് മാറിനിന്ന് നടനും ഗുരുദാസ്പൂർ എംപിയുമായ സണ്ണി ഡിയോൾ. ലോക്‌സഭയുടെ ഹാജർ പട്ടിക പ്രകാരം മഴക്കാല സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ തുടർച്ചയായി അഞ്ച് ദിവസം ഡിയോൾ പാർലമെന്റിൽ പങ്കെടുത്തിരുന്നുവെങ്കിലും അടുത്ത ആഴ്ച മുഴുവൻ അദ്ദേഹം പാർലമെന്റിൽ നിന്ന് മാറി നിന്നു.

ഗുരുദാസ്‌പൂർ പാർലമെന്റിന്റെ ഒൻപത് സിറ്റിങ്ങുകളിൽ അദ്ദേഹം പങ്കെടുക്കുകയും, 37 ദിവസത്തിൽ 28 ദിവസവും അദ്ദേഹം പാർലമെന്റിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഗുരുദാസ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ സുനിൽ ജാക്കറിനെ പരാജയപ്പെടുത്തിയാണ് ഇദ്ദേഹം എം.പിയായത്. കഴിഞ്ഞ ഏപ്രിൽ 23നാണ് സണ്ണി ഡിയോൾ ബി.ജെ.പിയിൽ അംഗത്വമെടുത്തത്.

2014ൽ നടനും ബി.ജെ.പി നേതാവുമായ വിനോദ് കൃഷ്ണയായിരുന്നു ഗുരുദാസ്പൂരിൽ നിന്ന് വിജയ്ച്ച് കയറിയത്. 2017ൽ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുനിൽ ജാക്കറെ വിജയിക്കുകയായിരുന്നു. സണ്ണി ഡിയോളിനെക്കൂടാതെ പിതാവ് ധർമേന്ദ്രയും അദ്ദേഹത്തിന്റെ ഭാര്യ ഹേമമാലിനിയും രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ്.