ക്രിക്കറ്റ് കഴിഞ്ഞാൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് കാറുകളാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്യാരേജിൽ കിടക്കുന്ന മാരുതി 800 മുതൽ ബി.എം.ഡബ്ല്യൂ ഐ 8 വരെയുള്ള കാറുകൾ ഇതിന് ഉത്തമ ഉദാഹരണമാണ്. എന്നാൽ താരം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്‌ത ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ സംസാര വിഷയം. അടുത്തിടെ സ്വന്തമാക്കിയ ബി.എം.ഡബ്ല്യൂവിന്റെ ഡ്രൈവറില്ലാ കാറിന്റെ വീഡിയോയാണ് താരം പുറത്തുവിട്ടത്. താരം കോ ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോൾ വാഹനം തനിയെ പാർക്കിംഗ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
Thrilling experience to witness my car park itself in my garage. It felt like Mr. India (@AnilKapoor) had taken control! 😋
— Sachin Tendulkar (@sachin_rt) August 2, 2019
I'm sure the rest of the weekend will be as exciting with my friends. pic.twitter.com/pzZ6oRmIAt
ബി.എം.ഡബ്ല്യൂവിന്റെ പാർക്കിംഗ് അസിസ്‌റ്റന്റ് ഉപയോഗിച്ചാണ് വാഹനം തനിയെ ഡ്രൈവ് ചെയ്യുന്നത്. ബി.എം.ഡബ്ല്യൂവിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ താരം തന്റെ 5 സീരിസ് വാഹനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അദൃശ്യ മനുഷ്യൻ തന്റെ വാഹനം പാർക്ക് ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കാർ ഗ്യാരേജിൽ സ്വയം പാർക്ക് ചെയ്യുന്ന കാഴ്‌ച അത്ഭുതപ്പെടുത്തുന്നതാണ്. മിസ്‌റ്റർ ഇന്ത്യ അനിൽ കപൂർ വാഹനം ഓടിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. അടുത്ത ആഴ്‌ച സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാമെന്ന് കരുതുന്നതായും താരം ട്വിറ്ററിൽ പറഞ്ഞു.