tree

മധ്യപ്രദേശിലെ ഉജ്ജൈയിനിലുള്ള എലോട്ട് എന്ന ഗ്രാമത്തിൽ ഒരു അദ്ഭുത വൃക്ഷം സ്ഥിതി ചെയ്യുന്നുണ്ട്. ബാധ ഉള്ള സ്ത്രീകൾ ഈ മരത്തിന്റെ മുകളിൽ കയറിയാൽ ബാധ ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം. ഒരു മുസ്ലീം പുരോഹിതന്റെ ഖബറിന് അടുത്തുള്ള ഈ മരത്തിൽ കയറുന്ന സ്ത്രീകൾ പൈശാചിക ശബ്ദങ്ങൾ പുറപ്പെടുവിക്കും.

അതേസമയം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ മരത്തിൽ കയറുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇവിടത്തെ പള്ളിയിലെ പുരോഹിതന്റെ അനുഗ്രഹത്താൽ അത് സാധ്യമാകും.നാരങ്ങ ഉപയോഗിച്ച് ബാധ ഉപദ്രവമുള്ളവരുടെ തലമുടി ചുറ്റിപ്പിടിച്ച് ബാബ മരത്തോട് ചേർത്ത് നിർത്തും. അതിന് ശേഷം അവരുടെ മുടി മുറിച്ച് മാറ്റും. ഇതോടെ അവരിൽ നിന്ന് പൈശാചിക ശക്തി അകലുമെന്ന് ഗ്രാമീണർ പറയുന്നു.

'ഡോക്ടർ കൈയ്യൊഴിഞ്ഞപ്പോഴാണ് ഇവിടെ എത്തിയത്. ബാബയുടെ അനുഗ്രഹത്താൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായെന്ന് സന്തോഷ് എന്ന യുവാവ് പറയുന്നു. ചിലസമയങ്ങളിൽ ബാധ ഉപദ്രവമുള്ള സ്ത്രീകളെ ചെളിവെള്ളത്തിൽ കുളിപ്പിക്കേണ്ടിയും വരുന്നു. വർഷങ്ങളായി ഇത്തരത്തിലുള്ള ബാധ ഒഴിപ്പിക്കൽ ഇവിടെ നടക്കുന്നുണ്ട്. ധാരാളം ആളുകൾ ബാധ ഉപദ്രവം ഒഴിപ്പിക്കാൻ ഇവിടെ എത്താറുണ്ട്.