goat-

പാലക്കാടിന്റെ അഭിമാനമാണ് ഇന്ന് ധോണി. കേരള ലൈഫ് സ്റ്റോക്ക് ബോർഡിന്റെ ഒരു മേജർ ആസ്ഥാനം അഥവാ ആടുകളുടെ തലസ്ഥാനം. ആടുകളെ കർഷകർക്ക് വരുമാനമാക്കാൻ തക്ക എല്ലാ സാങ്കേതിക വിദ്യയും പിറക്കുന്ന ഇടം. ആട് പ്രചനന കേന്ദ്രവും ആട് ബീജ ബാങ്ക് കേന്ദ്രമൊക്കെ പ്രവർത്തിക്കുന്നത് ഇവിടെയാണ്. കർഷകരും പുതു സംരഭകരും ഒത്തിരി ഒത്തിരി തേടി വരുന്ന ഒരു മൃഗമാണ് ആട്. പച്ചയായതൊക്കെയും തിരഞ്ഞുനടക്കുന്ന ആടുകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ആടിന്റെ സ്വതസിദ്ധമായ നിസംഗ ഭാവം ഇതിനൊക്കെ കാരണമാണ്. ചുരുങ്ങിയ ഭൗതിക സാഹചര്യങ്ങളിൽ മെച്ചപ്പെട്ട വരുമാനം നൽകുവാൻ ആടുകൾക്ക് സാധിക്കുമെന്നതാണ് ഏറ്രവും പ്രധാന മേന്മ. ധോണിയിലെ ആടുകളുടെ വിശേഷത്തിലേക്ക്..

വീഡിയോ