kunchacko-boban

സോഷ്യൽ മീഡിയയിൽ സജീവമാണ് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കാറുണ്ട്. താരം ഫേസ്ബുക്കിൽ പങ്കുവച്ച ഭാര്യ പ്രിയയുടേയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ പ്രിയയുടെ നെ‍ഞ്ചോട് ചേർന്നിരിക്കുകയാണ് ഇസഹാഖ്.

'ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസയുടെ തുടിപ്പും ഹൃദയമിടിപ്പും അവളറിയുന്നത് കാണുമ്പോൾ സന്തോഷം നിറഞ്ഞൊഴുകുന്നു. ഇതുപോലൊരു ചിത്രമെടുക്കാനായി ഒരുപാട് കാത്തിരുന്നതാണ്. കുഞ്ഞിനായി കാത്തിരിക്കുന്ന എല്ലാ ദമ്പതികൾക്കും വേണ്ടി പ്രാർഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.'

പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാഖ് ജനിക്കുന്നത്. കുഞ്ഞിന്റെ മാമോദിസയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.