മുംബയ്: ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജെ. ഓംപ്രകാശ് മുംബയിൽ അന്തരിച്ചു. 93 വയസായിരുന്നു. നടൻ ഹൃത്വിക് റോഷന്റെ മുത്തച്ഛനാണ്. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. നടൻ ദീപക് പരാശറാണ് ഓം പ്രകാശിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്.
നടൻ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നു. ആപ് കി കസം (1974), ആഖിർ ക്യോൻ (1985) തുടങ്ങിയവയാണ് ഓംപ്രകാശ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ആയീ മിലൻ കീ ബേല (1964), ആയേ ദിൻ ബഹർ കെ (1966) തുടങ്ങിയ ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. ഹൃത്വികിന്റെ മാതാവ് പിങ്കി റോഷന്റെ പിതാവാണ് ജെ. ഓംപ്രകാശ്. 1995 മുതൽ 96 വരെ ഇന്ത്യൻ ഫിലിം ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു.