vafa-firoz

ദുബായ്: സിറാജ് പത്രത്തിലെ മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കാളിയാണ് വഫ ഫിറോസ്. സംഭവസമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന ആളാണ് വഫ. ശ്രീറാമിന്റെ ഈ സ്ത്രീ സുഹൃത്തിനെ ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞതാകട്ടെ മലയാളികളും.

ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളാണ് വഫയെ ഗൂഗിളിലും ഫേസ്ബുക്കിലുമായി തിരഞ്ഞത്. ഗൂഗിൾ ട്രെന്റ് ഫലങ്ങളാണ് ഈ വിവരം വ്യക്തമാകുന്നത്. അപകടം നടന്നയന്ന് അതിരാവിലെ മുതൽ തന്നെ വഫ ആരാണെന്നും എന്താണെന്നും ഉള്ള വിവരങ്ങൾ തിരക്കികൊണ്ട് മലയാളികൾ സജീവമായിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ തിരച്ചിലുകൾ വന്നിരിക്കുന്നത് യു.എ.യിൽ നിന്നുമാണ്.

വഫയെ തിരഞ്ഞ രാജ്യങ്ങളിൽ ഖത്തർ, ഒമാൻ, ബഹ്‌റിൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ ഉള്ളത്. ഈ പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. അതിൽത്തന്നെ കേരളത്തിൽ നിന്നുമുള്ള ആൾക്കാരാണ് വഫയുടെ വിവരങ്ങൾ തിരക്കാനായി മുൻപന്തിയിൽ ഉണ്ടായിരുന്നത്.

വഫ ഫിറോസ്, വഫ മോഡൽ, വഫ ഫിറോസ് മോഡൽ, വഫ ഫിറോസ് മോഡൽ ഫോട്ടോസ്, വഫ ഫിറോസ് ഫോട്ടോകൾ എന്നിങ്ങനെ പോകുന്നു വഫ കണ്ടെത്താനായി മലയാളികൾ തിരഞ്ഞ വാക്കുകൾ. ഇതുകൂടാതെ ഫേസ്ബുക്കിലും വിശ്രമമിലാതെ വഫയെ തിരഞ്ഞവരുടെ എണ്ണവും ഒട്ടും കുറവല്ല. തിരച്ചിലിൽ കണ്ടെത്തിയ ഫോട്ടോകൾ ഉപയോഗിച്ച് വഫ ഫിറോസിന്റേത് എന്ന പേരിൽ വ്യാജമായി പ്രചാരം നൽകിയ മലയാളികളും അനവധിയാണ്.