കൊച്ചി: കനറാ ബാങ്ക് ആഗസ്‌റ്റ് 18ന് എറണാകുളത്ത് 'കനറാ നോളജ് ചാമ്പ് 2019" എന്ന സംസ്‌ഥാനതല പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിക്കുന്നു. എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ഒരു സ്‌കൂളിൽ നിന്ന് രണ്ടുപേർ വീതമുള്ള രണ്ടു ടീമുകൾക്ക് മത്സരിക്കാം. 50,000 രൂപയാണ് ഒന്നാംസമ്മാനം. രണ്ടാംസ്ഥാനത്തിന് 30,000 രൂപയും മൂന്നാംസ്ഥാനക്കാർക്ക് 20,000 രൂപയും ലഭിക്കും.

വിജയികൾ ദേശീയതല സെമിഫൈനലിലേക്ക് യോഗ്യത നേടും. താത്പര്യമുള്ളവർ സമീപത്തെ കനറാ ബാങ്ക് ശാഖയിൽ അപേക്ഷിക്കണം. അവസാന തീയതി ആഗസ്‌റ്റ് 12 വൈകിട്ട് അഞ്ചുവരെ.