കൊച്ചി: ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ഇപ്പേോഴും സോഷ്യൽ മീഡിയയിൽ ചർച്ചചെയ്തുകൊണ്ടിരിക്കുകയാണ്. അപകടം നടക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമനോടൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയും സംഭവത്തിൽ നിർണായകമായിരുന്നു. മദ്യപിച്ച് തന്നെയാണ് ശ്രീറാം വാഹനമോടിച്ചിരുന്നതെന്നായിരുന്നു വഫ നൽകിയ രഹസ്യമൊഴിയിലുണ്ടായിരുന്നത്. അതേസമയം ശ്രീറാമിന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തത് വിവാദത്തിന് വഴിതെളിച്ചിട്ടുമുണ്ട്.
മോഡലായ വഫ ഫിറോസ് മുൻപ് ടെലവിഷൻ ഷോകളിൽ പങ്കെടുത്ത് ശ്രദ്ധേയയായിരുന്നു. ഇതിൽ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ വഫ പങ്കെടുത്ത വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായിരുന്ന നീരവിന് പിറന്നാൾ ആശംസകൾ നേരാനായി തിരഞ്ഞെടുത്ത യുവതികളിൽ ഒരാൾ വഫയായിരുന്നു. പിറന്നാൾ ആശംസ നേർന്നുകൊണ്ട്
നിരവിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ ചിരി മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണെന്നും വഫ വീഡിയോയിൽ പറയുന്നു.
ഞാൻ വഫ, നിങ്ങളുടെ ആരാധികയാണ്. നിങ്ങളുടെ ചിരി ക്യൂട്ടാണ്. ഒന്നിനും അതിനെ തോൽപ്പിക്കാൻ കഴിയില്ല'. അന്ന് സ്വയം പരിചയപ്പെടുത്തി വഫ നീരവിനോട് പറഞ്ഞു.