മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരിയ്ക്ക് പിറന്നത് ആൺകുഞ്ഞ്. കണ്ണീരോട ആ കുഞ്ഞോമനയ്ക്ക് അതേ പേര് തന്നെ നൽകി കുടുംബം. അഭിമന്യുവിന്റെ ചേച്ചിയായ കൗസല്യയാണ് ആൺകുഞ്ഞിന് ജന്മം നല്‍കിയത്. അന്തരിച്ച സി.പി.എം നേതാവ് സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇന്നുച്ചയ്ക്ക് (7/8/2019)രണ്ടര മണിയ്ക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലയ്ക്കൽ പരിജിത്.... സ്നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരൻ എന്നോട് പറഞ്ഞു " ഒരു നല്ല വാർത്തയുണ്ട് " എന്താണ്; "എന്റെ പെങ്ങൾ അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു... ആൺകുഞ്ഞ്... രണ്ടര കിലോ തൂക്കമുള്ള കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാൻ പറഞ്ഞു.... അതേ ചേച്ചി അങ്ങനെയെ പേരിടൂ.... അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു...
ഒരു വർഷത്തെ തോരാത്ത കണ്ണീരിനൊടുവിൽ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്...
കഴിഞ്ഞ ആഴ്ച കണ്ണൂരിൽ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങിൽ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നിൽ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും " നാൻ പെറ്റ മകനെ... എൻ കിളിയെ..." എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരിൽ കുതിർത്തു...
തോരാത്ത കണ്ണീരിന് ആശ്വസമേകാൻ കഴിയട്ടെയെൻ പൊൻതങ്കക്കുടത്തിന്