കൊച്ചി: പെപ്പ‌ർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്‌റ്റ് ഡെഡ്‌ലൈൻ കോണ്ടസ്‌റ്ര് സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ ആശയം ഇന്ന് വൈകിട്ട് നാലിനും അഞ്ചിനും ഇടയിൽ കടവന്ത്ര കെ.പി. വള്ളോൻ റോഡിലുള്ള പെപ്പർ ട്രസ്‌റ്റ് ഓഫീസിൽ നിന്ന് കൈപ്പറ്റാം. ആശയം അടിസ്ഥാനമാക്കി 24 മണിക്കൂറിനകം അര പേജിൽ കവിയാത്ത പരസ്യം സൃഷ്‌ടിക്കുകയാണ് മത്സരം.

സൃഷ്‌ടികൾ നാളെ വൈകിട്ട് നാലിനും അഞ്ചിനും ഇടയിൽ ഹോളിഡേ ഇന്നിലെ പെരിയാർ ഹാൾ കൗണ്ടറിൽ സമർപ്പിക്കണം. ഓരോ ഏജൻസിക്കും ഒന്നിലധികം എൻട്രികൾ സമർപ്പിക്കാം. ഓരോ എൻട്രിക്കും ആയിരം രൂപയും 18 ശതമാനം ജി.എസ്.ടിയും ഫീസുണ്ട്. വിജയികളെ ഹോളിഡേ ഇന്നിൽ നാളെ വൈകിട്ട് 6.30ന് പ്രഖ്യാപിക്കും.

ചടങ്ങിൽ സംവിധായകൻ ആഷിഖ് അബു മുഖ്യാതിഥിയാകും. സീനിയർ ക്രിയേറ്രീവ് കൺസൾട്ടന്റ് സി. സത്യനാഥ്, ദ ഹിന്ദു ഫീച്ചേഴ്‌സ് എഡിറ്റർ പ്രിയദർശിനി ശർമ്മ, ശോഭ ലിമിറ്റഡ് സീനിയർ വൈസ് പ്രസിന്റ് എസ്. ഉണ്ണികൃഷ്‌ണൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തുന്നത്. ഫോൺ: 75599 50909