ajith-doval

കാശ്മീർ: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കാശ്മീർ താഴ്വരയിലൂടെ സഞ്ചരിക്കുന്നതിന്റെയും പ്രദേശവാസികൾക്കൊപ്പം വഴിയരികിലിരുന്ന് ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ട്വിറ്റർ ദൃശ്യങ്ങൾ വൈറലാകുന്നു. ഷോപ്പിയാനിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് ട്വീറ്റുകൾ പറയുന്നത്. സി.ആർ.പി.എഫ്, ജമ്മു കാശ്മീർ പൊലീസ് ഉദ്യോഗസ്ഥരുമായി അജിത് ഡോവൽ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

''എങ്ങനെയുണ്ട്,​ എന്താണ് നിങ്ങൾ ചിന്തിക്കുന്നത്?"​ തുടങ്ങി ഡോവൽ ആളുകളോട് ചോദിക്കുന്നതും'' എല്ലാം ഗുഡ്" എന്ന് ആളുകൾ പറയുന്നതിന്റെ വീഡിയോയും ട്വിറ്ററിലുണ്ട്. അതേസമയം,​ ജമ്മുകാശ്മീരിനെ,​ ജമ്മുകാശ്മീർ,​ ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കിയതും കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും ജനങ്ങൾക്കിടയിൽ എങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത് എന്നറിയാനും സ്ഥിതിഗതികൾ ശാന്തമാക്കാനുമാണ് ഉന്നത നേതാക്കൾ തന്നെ രംഗത്തിറങ്ങിയതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.