തിരൂർ: വാഹനാപകടത്തിൽ മരണപ്പെട്ട 'സിറാജ് " തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച പത്തുലക്ഷം രൂപ കൈമാറി. യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്രർ എൻ.ബി. സ്വരാജ് എന്നിവർ ചേർന്നാണ് ബഷീറിന്റെ ഭാര്യ ജസീലയുടെ പേരിലുള്ള ഡ്രാഫ്‌റ്ര് ബന്ധുക്കൾക്ക് കൈമാറിയത്.
ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാദ്ധ്യമപ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടമായതെന്ന് അനുശോചന സന്ദേശത്തിൽ എം.എ. യൂസഫലി പറഞ്ഞു.