trump

ന്യൂഡൽഹി: ജമ്മുകാശ്മീർ സംസ്ഥാനത്തെ വിഭജിച്ച് രണ്ടാക്കുന്നതും സംസ്ഥാനത്തിന്റെ പ്രത്യേകപദവി ഇല്ലാതാക്കുന്നതും സംബന്ധിച്ചുള്ള വിവരം തങ്ങളെ നേരത്തെ അറിയിച്ചിട്ടില്ലെന്ന് അമേരിക്ക. കാശ്മീർ വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് മോദിസർക്കാർ അമേരിക്കയെ വിവരം ധരിപ്പിച്ചിരുന്നെന്ന മാദ്ധ്യമറിപ്പോർട്ടുകളെ തുടർന്നാണ് വിശദീകരണവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ ബ്യൂറോ രംഗത്തെത്തിയത്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ആക്ടിംഗ് അസി. സെക്രട്ടറി ആലിസ് വെൽസ് ഒപ്പിട്ട വിശദീകരണക്കുറിപ്പാണ് അമേരിക്ക പുറത്തുവിട്ടത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ,​ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് ജമ്മുകാശ്മീർ വിഷയം നേരത്തെ അവതരിപ്പിച്ചിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.