online-scam-

ചണ്ഡീഗഡ്: ഓൺലൈൻ തട്ടിപ്പിലൂടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയും കോൺഗ്രസ് എം.പിയുമായ പ്രണീത് കൗറിന് നഷ്ടമായത് 23 ലക്ഷം രൂപ. തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് തട്ടിയെടുത്ത പണം കണ്ടെത്തിയതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിനിടെയാണ് സംഭവം. എസ്.ബി.ഐ മാനേജർ എന്നവകാശപ്പെട്ടാണ് ഇയാൾ പ്രണീത് കൗറിനെ വിളിച്ചത്. ബാങ്ക് അക്കൗണ്ട് നമ്പറും എ.ടി.എം പിൻ നമ്പറും ഒ.ടി.പി സന്ദേശവും ചോദിച്ച ഇയാൾക്ക് ഇവയെല്ലാം പ്രണീത് കൗർ നൽകുകയായിരുന്നു. തുടർന്ന് ഫോണിൽ മെസേജ് വന്നപ്പോഴാണ് 23 ലക്ഷം നഷ്ടപ്പെട്ട കാര്യം മനസിലാകുന്നത്. ഉടൻതന്നെ കൗർ സൈബർ സെല്ലിൽ വിവരമറിയിച്ചു.

ഫോൺ നമ്പർ വെച്ച് നടത്തിയ പരിശോധനയിൽ ഇയാളെ റാഞ്ചിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.