sushma-

ഞങ്ങൾ മുസ്ലിങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കുന്നില്ല,​ പക്ഷേ അങ്ങനെയൊന്നുണ്ടെങ്കിൽ സുഷമ സ്വരാജ് പാക്കിസ്ഥാനിൽ ജനിച്ചിരുന്നെങ്കിൽ, ഇവിടുത്തെ രാഷ്ട്രീയ നേതാവായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു.’ ഇന്ത്യയുടെ മുൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ വേർപാടിൽ പാകിസ്ഥാനിൽ നിന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച അനുശോചന സന്ദേശങ്ങളിൽ ഒന്നുമാത്രമാണിത്. ഇത്തരത്തിൽ ഹൃദയം നിറയ്ക്കുന്ന കുറിപ്പുകളോടെയാണ് പാക്കിസ്ഥാൻ ജനത സുഷമ എന്ന ഉരുക്കു വനിതയ്ക്ക് വിട ചൊല്ലുന്നത്.

We as Muslims don't believe in dusra Janam... But if there's any, I would want #sushmaswaraj to be born in Pakistan and become a politician here..

Such a talented human she was, the best India could get as their FM.#sushmasawraj #SushmaJi

— Lone Wolf (@Pak_Faujj) August 6, 2019

മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരിക്കെ സുഷമയുടെ ഇടപെടലുകൾ അന്താരാഷ്ട്ര രംഗത്തും ചർച്ചയായി. ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ ഇന്ത്യൻ വിസ ആവശ്യമുള്ളപ്പോൾ പാക്കിസ്ഥാൻ സ്വദേശികൾക്ക് മുന്നിലും സുഷമ രക്ഷകയായി. ഒരു വയസുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ മുതൽകരള്‍ മാറ്റ ശസ്ത്രക്രിയക്ക് വരെ സുഷമ വിസ അനുവദിച്ച് നൽകാൻ സഹായിച്ചു.

We as Muslims don't believe in dusra Janam... But if there's any, I would want #sushmaswaraj to be born in Pakistan and become a politician here..

Such a talented human she was, the best India could get as their FM.#sushmasawraj #SushmaJi

— Lone Wolf (@Pak_Faujj) August 6, 2019

തന്റെ സഹോദരനായി പാക്കിസ്ഥാൻ പൗരനായ ഷാസെയ്ബ് ഇക്ബാൽ ട്വിറ്ററിലൂടെ സുഷമയോട് പറഞ്ഞതിങ്ങനെയാണ് : ''അല്ലാഹുവിന് ശേഷം അവസാന പ്രതീക്ഷ നിങ്ങളിലാണ്''. മെഡിക്കൽ വിസയ്ക്ക് വേണ്ടിയുള്ള ഈ അപേക്ഷ സുഷമ പരിഗണിച്ചു.

ഇറാഖിൽ ഐസിസ് ആക്രമണം രൂക്ഷമായ പ്രദേശത്ത് മലയാളികൾ ഉൾപ്പെടെ 46 നഴ്സുമാരെ രക്ഷിച്ചുകൊണ്ടുവന്നത് സുഷമസ്വരാജിന്റെ നയതന്ത്രനീക്കത്തിന്റെ വിജയമായിരുന്നു. ഒൻപതാം വയസിൽ ട്രെയിൻ മാറിക്കയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഗീത എന്ന പെൺകുട്ടി 15 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തി തന്റെ മാതാപിതാക്കളെ തിരഞ്ഞപ്പോൾ കുടുംബത്തെ കണ്ടെത്തിയില്ലെങ്കിൽ അവളെ സംരക്ഷിക്കുമെന്നാണ് സുഷമാസ്വരാജ് പറഞ്ഞത്.

Sad to hear shocking news about #SushmaSwaraj 😔
The personality of Sushma mam had an image of Iron lady. She also helped the Pakistani people, may Allah give peace to the departed soul.#RIPSushmaJi pic.twitter.com/fLB2CNEToL

— Fiyaat🇵🇰 (@Fiyaat_) August 7, 2019

നിങ്ങൾ ചൊവ്വയില്‍ കുടുങ്ങിപ്പോയാലും അവിടെ ഇന്ത്യന്‍ എംബസി സഹായത്തിനുണ്ടാകും – 987 ദിവസമായി ചൊവ്വയിൽകുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ് എന്നാണ് മംഗൾയാന്‍ പുറപ്പെടുക എന്ന തമാശ ട്വീറ്റ് ചെയ്ത യുവാവിന് സുഷമാസ്വരാജിന്റെ മറുപടിയായിരുന്നു ഇത്.

അമിലോബ്ലാസ്തോമയെന്ന ട്യൂമറിന് അടിമപ്പെട്ട പാക് യുവതി ഫയ്സയ്ക്ക് ഇന്ത്യയിൽ ചികിത്സാ സഹായം ഒരുക്കിയതും സുഷമ സ്വരാജായിരുന്നു. ഫയ്സയുടെ ഒരു ട്വീറ്റിൽ അവർക്ക് തിരിച്ച് കിട്ടിയത് സ്വന്തം ജീവിതം തന്നെയാണ്.

ഹിജാബ് ആസിഫെന്ന യുവതിയാണ് ഇതിന് മുമ്പ് ചികിത്സ ആവശ്യപ്പെട്ട് സുഷമയുടെ സഹായം തേടിയ മറ്റൊരു പാക്കിസ്ഥാനി. ‘സുഷമാജി, താങ്കൾ ഞങ്ങളുടെ പ്രാധാനമന്ത്രിയായിരുന്നെങ്കിൽ പാക്കിസ്ഥാന് മാറ്റം സംഭവിക്കുമായിരുന്നു’ എന്നാണ് ഹിജാബ് അന്ന് ട്വിറ്ററിൽ കുറിച്ചിരുന്നത്.

ഏഴുവയസ്സുകാരി മാഹാ ഷോയിബിന്റെ ഹൃദയശസ്ത്രക്രിയക്കായി അമ്മ നിദ മഹമൂദ് ട്വിറ്ററിലൂടെയാണ് സുഷമയോട് സഹായം ആവശ്യപ്പെട്ടത് .തുടർന്ന് കുഞ്ഞിന്റെ ശസ്ത്രക്രിയക്കായി വിസ അനുവദിക്കുന്നതായി സുഷമ സ്വരാജ് അറിയിച്ചു . കുഞ്ഞിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതായും അവർ ട്വീറ്റ് ചെയ്തു.

തനിക്ക് വിസ അനുവദിച്ച സുഷമയ്ക്ക് നന്ദി അറിയിക്കുക മാത്രമല്ല പാക് ബാലികയായ മാഹ ചെയ്തത് , സുഷമയ്ക്കായി ചുംബനം പറത്തി വിടുകയും ചെയ്തു .ഇതോടെ സ്‌നേഹത്തിന്റേയും, കരുതലിന്റേയും പ്രതീകമാവുകയായിരുന്നു സുഷമ സ്വരാജ്.

‘എന്റെ രാജ്യം മഹത്തരം, എന്റെ മാഡം ഏറ്റവും മഹതി’ മകനായ ഹമീദിനെ പാക്ക് ജയിലില്‍ നിന്ന് മോചിപ്പിക്കാൻ മുൻകയ്യെടുത്ത സുഷമ സ്വരാജിനെ കെട്ടിപ്പിടിച്ച് കൊണ്ടു ഒരമ്മ പറഞ്ഞ വാക്കുകളാണിത്. 2018 ഡിസംബറിൽ സുഷമയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലായിരുന്നു വൈകാരികമായ ഈ അഭിപ്രായപ്രകടനം. ഓൺലൈനിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാന്‍ 2012 ൽ അഫ്ഗാനിസ്ഥാനിലൂടെ പാക്കിസ്ഥാനിലെത്തി കുടുങ്ങിയ ഹമീദിന് വേണ്ടി 96 തവണയാണ് പാക് സർക്കാരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിരുന്നത്.