psc

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷാക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പി.എസ്.സി കത്ത് നൽകിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല നൽകിയത്. ബുധനാഴ്ച പി.എസ്.സി സെക്രട്ടറി ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് യൂണിറ്റായിരിക്കും അന്വേഷിക്കുക. അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് മേധാവി അക്കാര്യം തീരുമാനിക്കും. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസ്സിം, പ്രണവ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്ക് സന്ദേശങ്ങൾ അയച്ച ഫോണിന്റെ ഉടമകളും പ്രതികളായിരിക്കും.