sushama-smrithi

സുഷമ സ്വരാജ് മടങ്ങിയത് സ്മൃതി ഇറാനിക്കു നൽകിയ ഒരു വാക്കു പാലിക്കാതെ. അതോർക്കുമ്പോൾ സ്മൃതിക്ക് സങ്കടം. ഈയിടെയാണ് ഒരു ദിവസം, സുഷമയുടെ മകൾ ബാംസുരിയോട് സുഷമ പറഞ്ഞത്: 'മോളേ, നീ നല്ലൊരു റസ്റ്റോറന്റ് കണ്ടുപിടിച്ചു വയ്ക്ക്. നമുക്കൊരുമിച്ച് അവിടെപ്പോയി ഭക്ഷണം കഴിക്കണം!'

സുഷമയുടെ വിയോഗത്തിനു ശേഷം ട്വിറ്ററിൽ കുറിച്ച അനുശോചന സന്ദേശത്തിനൊപ്പമാണ് സ്‌മൃതിയുടെ ഈ സ്വകാര്യ സങ്കടം. സ്മൃതി എഴുതി: 'ദീദീ... എനിക്കും ബാംസുരിക്കും നൽകിയ വാക്കു പാലിക്കാതെ നീ മാത്രം മടങ്ങിയല്ലോ. ബാംസുരി നമുക്കു പോകാനായി കണ്ടുവച്ച റസ്റ്റോറന്റിനു മുന്നിലൂടെ ഇന്നലെ ഞാനും മോളും കൂടി കാറിൽ പോയിരുന്നു. അവിടേയ്‌ക്ക് എനിക്കു നോക്കാനായില്ല...'