gulf-news

സ്വന്തം അശ്ലീല വീഡിയോകൾ ചിത്രീകരിച്ച നടിയെ ബഹ്റിൻ പൊലീസ് അറസ്റ്റുചെയ്തു. മോഡൽ കൂടിയായ താരം ഇൻസ്റ്റഗ്രാം വഴിയാണ് അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചത്. താൻ തന്നെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതെന്നും താരം സമ്മതിച്ചിട്ടുണ്ട്. പ്രശസ്തയാകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞതായാണ് റിപ്പോർട്ട്. വാർത്താവിനിമയ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇവരുടെ അക്കൗണ്ട് വഴി അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന വിവരം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പ്രോസിക്യൂട്ടർ അഹ്‍മദ് അൽ അൻസാരി പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടി പിടിയിലായത്.